മുഖ്യമന്ത്രിയുടെ പ്രസ്താവന ആശങ്കപ്പെടുത്തുന്നു: കുമ്മനം

തിരുവനന്തപുരം: ആതിരപ്പിള്ളി പദ്ധതി നടപ്പാക്കുമെന്ന മുഖ്യമന്ത്രിയുടെയും വൈദ്യുതിമന്ത്രിയുടെയും പ്രസ്താവന പരിസ്ഥിതിയെ സ്‌നേഹിക്കുന്നവരെ ആശങ്കയിലാക്കുന്നതാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. സിപിഎം നേതാക്കളായ ഇവരുടെ അഭിപ്രായം തന്നെയാണോ എല്‍ഡിഎഫിന് പൊതുവായുള്ളതെന്നു വ്യക്തമാക്കണം.
മന്ത്രിസഭയിലോ മുന്നണിയിലോ ചര്‍ച്ചചെയ്യാത്ത കാര്യങ്ങളുമായി മുന്നോട്ടുപോവുമെന്നു പറയുന്നത് ദുഷ്ടലാക്കാണ്. പരിസ്ഥിതിപ്രവര്‍ത്തകരുടെയും കോടതിയുടെയും ഇടപെടല്‍മൂലം നിര്‍ത്തിവച്ചിരിക്കുന്ന പദ്ധതിയുടെ കാര്യത്തില്‍ അടിയന്തരപ്രാധാന്യത്തോടെ മന്ത്രി പ്രസ്താവന നടത്തിയത് ഗൗരവത്തോടെയാണ് കേരളം കാണുന്നത്. പദ്ധതി നടപ്പാക്കുമെന്നു പറയുന്നത് വനാവകാശനിയമത്തിന് എതിരാണ്. പദ്ധതിക്ക് നിലവില്‍ സാമ്പത്തിക-സാങ്കേതിക അനുമതിയില്ല.
2005ല്‍ 360 കോടി രൂപയ്ക്ക് നടപ്പാക്കാനിരുന്ന പദ്ധതിക്ക് ഇപ്പോഴുണ്ടായേക്കാവുന്ന ചെലവ് സംസ്ഥാനത്തിന് താങ്ങാനാവില്ലെന്നതാണു യാഥാര്‍ഥ്യം. വീണ്ടും സാമ്പത്തികസാധ്യതാപഠനം നടത്തിയാല്‍ ഇക്കാര്യം ബോധ്യമാവും. ഈ പദ്ധതിയി ല്‍നിന്ന് ഉല്‍പാദിപ്പിക്കപ്പെന്ന വൈദ്യുതിയുടെ ചെലവ് ഭീമമായിരിക്കും.
പാരമ്പര്യേതര ഊര്‍ജസ്രോതസ്സുകളായ കാറ്റ്, തിരമാല, സൂര്യപ്രകാശം തുടങ്ങിയവയില്‍നിന്നുള്ള വൈദ്യതോല്‍പാദനത്തിന് സര്‍ക്കാര്‍ മുന്‍ഗണന നല്‍കണം. ഇക്കാര്യത്തി ല്‍ സാധ്യതാപഠനം നടത്തി പദ്ധതി രൂപീകരിച്ച് മുന്നോട്ടുപോവാനാണ് സര്‍ക്കാര്‍ ശ്രമിക്കേണ്ടതെന്നും കുമ്മനം വാര്‍ത്താക്കുറിപ്പില്‍ ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it