മുഖ്യമന്ത്രിയുടെ പിഎ ചമഞ്ഞ് തട്ടിപ്പ്: പ്രതി റിമാന്‍ഡില്‍

റാന്നി: മുഖ്യമന്ത്രിയുടെ പിഎ ആണെന്നു പറഞ്ഞ് വിശ്വസിപ്പിച്ച് ജോലി വാഗ്ദാനം ചെയ്ത് നിരവധി പേരില്‍ നിന്നു ലക്ഷങ്ങള്‍ കവര്‍ന്ന പ്രതിയെ റിമാന്‍ഡ് ചെയ്തു. കോട്ടയം അതിരമ്പുഴ സ്വദേശി ബാബു സുരേന്ദ്രന്‍ (48) ആണ് കഴിഞ്ഞ ദിവസം പോലിസിന്റെ പിടിയിലായത്. നിലവില്‍ റാന്നിയില്‍ മൂന്നു കേസുകളടക്കം കോട്ടയം, പത്തനംതിട്ട ജില്ലകളിലെ വിവിധ സ്‌റ്റേഷനുകളില്‍ ഇയാള്‍ക്കെതിരേ സമാനമായ 11 കേസുകളുണ്ട്.
ബുധനാഴ്ച അടൂര്‍ കോടതിയില്‍ ഹാജരായി മറ്റൊരു കേസില്‍ ജാമ്യമെടുത്ത് രക്ഷപ്പെടുന്നതിനിടയിലായിരുന്നു അറസ്റ്റ്. റാന്നി ചെത്തോങ്കരയില്‍ റേഷന്‍ വ്യാപാരം നടത്തുന്ന പഴവങ്ങാടി നിരവില്‍ എന്‍ ടി ഫിലിപ്പ്, സഹോദരന്‍ എന്‍ ടി ചാക്കോ, മുക്കട ചെറുമാക്കല്‍ കിഴക്കേതില്‍ പൊന്നമ്മ എന്നിവരുടെ പരാതിയിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
ഏറ്റുമാനൂരില്‍ മൂന്നും പാലാ, ചങ്ങനാശ്ശേരി, പെരുമ്പെട്ടി, അടൂര്‍ എന്നിവിടങ്ങളില്‍ ഒന്നുവീതവും കോട്ടയം ഈസ്റ്റ് പോലിസ് സ്‌റ്റേഷനില്‍ രണ്ട് കേസുകളുമാണ് ബാബുവിനെതിരേ വേറെയുള്ളത്. ജോലി വാഗ്ദാനം ചെയ്തും കുറഞ്ഞ പലിശയ്ക്ക് പണം വായ്പ നല്‍കാമെന്നുപറഞ്ഞുമാണ് ഇയാള്‍ തട്ടിപ്പ് നടത്തിയിരുന്നത്.
പഴവങ്ങാടിയിലെ സഹോദരങ്ങളുടെ മക്കള്‍ക്ക് സിംഗപ്പൂരില്‍ ഫിസിയോ തെറാപ്പിസ്റ്റായി ജോലി വാഗ്ദാനം ചെയ്താണ് 7.24 ലക്ഷം രൂപ തട്ടിയെടുത്തത്. ഒരുലക്ഷം രൂപ നല്‍കിയാല്‍ പിഎസ്‌സി വഴി മകള്‍ക്കു ജോലി വാങ്ങിനല്‍കാമെന്നുപറഞ്ഞ് പൊന്നമ്മയെ തട്ടിച്ച് ഇവരില്‍ നിന്നും 30,000 രൂപ വാങ്ങിയിരുന്നു. തട്ടിപ്പുകാരന്‍ അറസ്റ്റിലായതറിഞ്ഞ് പലരും സ്‌റ്റേഷനില്‍ പരാതി നല്‍കി.
Next Story

RELATED STORIES

Share it