malappuram local

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ജില്ലയില്‍നിന്ന് ് 2.5 കോടി

മലപ്പുറം: മുഖ്യമന്ത്രിയുടെ അഭ്യര്‍ത്ഥന ഉള്‍ക്കൊണ്ട് ജില്ലയിലെ വിവിധ വിഭാഗത്തില്‍പ്പെട്ട പൊതുജനങ്ങളും കുട്ടികളും വിവിധ സംഘടനകളും പള്ളിക്കമ്മിറ്റികളും അമ്പല കമ്മിറ്റികളും ഉള്‍പ്പെടെ ദുരിതാശ്വാസ നിധിയിലേക്ക് 2.5 കോടി രൂപ നല്‍കിയതായി ജില്ലാ കലക്ടര്‍ അമിത് മീണ അറിയിച്ചു. കേരള ക്രഷര്‍ ഓണേഴ്‌സ് അസോസിയേഷനാണ് ഇതില്‍ ഏറ്റവും വലിയ തുക നല്‍കിയത്. വിവിധ യൂനിറ്റുകളില്‍ നിന്നായി 1.3 കോടി രൂപയാണ് അസോസിയേഷന്‍ നല്‍കിയത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇനിയും തുക നല്‍കുമെന്ന് അസോസിയേഷന്‍ അറിയിച്ചു.
രണ്ട് ലക്ഷവും കൂടുതല്‍ സംഭാവന നല്‍കിയവര്‍: ഷെല്‍ട്ടര്‍ മലപ്പുറം 2,00,000, എഎം മോട്ടോര്‍സ് മലപ്പുറം 10,00,000, കോടൂര്‍ സര്‍വീസ് കോ-ഓപറേറ്റീവ് ബാങ്ക് 5,00,000, ഹോം സ്റ്റീല്‍ പ്രോജക്ട് കോട്ടക്കല്‍ 2,00,000, ബ്യൂട്ടിമാര്‍ക്ക് ഗോള്‍ഡ് കൊണ്ടോട്ടി 2,00,000, ഫ്രന്‍സ് ക്രഷര്‍ വാലില്ലാപ്പുഴ 2,00,000, ഐസിഐസിഐ ബാങ്ക് മലപ്പുറം 10,00,000, അബ്ദുല്‍ സമദ് പറച്ചിക്കോട് സെക്രട്ടറി 1982 ബാച്ച്, മണ്ണാര്‍ക്കാട് 2,00,000, പിഎംആര്‍ ഗ്രാനൈറ്റ് പ്രൈവറ്റ് ലിമിറ്റഡ് മലപ്പുറം 2,50,000 പേരപ്പുറത്ത് മുഹമ്മദ് ഹാജി 2,00,000, റിവാ റിയാദ്, വാഴക്കാട് പ്രവാസി കൂട്ടം 2,30,000, എഎഎസ്എംഎടി, അല്‍മാജിദ് േ്രടഡിങ് റിയാദ് 2,80,000, അങ്കണവാടി വര്‍ക്കേഴ്‌സ് ആന്റ് ഹെല്‍പ്പേഴ്‌സ് അസോസിയേഷന്‍, സിഐടിയു മലപ്പുറം ജില്ലാ കമ്മിറ്റി 2,00,000, എം സി മായില്‍ ഹാജി, കലിക്കറ്റ് ഗ്രാനൈറ്റ് 3,00,000.

Next Story

RELATED STORIES

Share it