മുഖ്യമന്ത്രിയുടെ അഭിപ്രായം വന്‍ ദുരന്തം ക്ഷണിച്ചുവരുത്തുമെന്ന്

കൊച്ചി: സുപ്രിംകോടതി നിയമിച്ച ഉന്നതാധികാര സമിതി പറഞ്ഞതുകൊണ്ടു മാത്രം മുല്ലപ്പെരിയാര്‍ അണക്കെട്ട് സുരക്ഷിതമാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ അഭിപ്രായം മധ്യകേരളത്തിലെ 80 ലക്ഷം വരുന്ന ജനങ്ങളുടെ മേല്‍ വന്‍ ദുരന്തം ക്ഷണിച്ചുവരുത്തുന്നതാണെന്നും അണക്കെട്ടിലെ ജലനിരപ്പ് 152 അടിയിലേക്ക് ഉയര്‍ത്താന്‍ തമിഴ്‌നാട് അത് ഉപയോഗപ്പെടുത്തുമെന്നും കേരള പീപ്പിള്‍സ് മൂവ്‌മെന്റ് കേന്ദ്രകമ്മിറ്റിയോഗം അഭിപ്രായപ്പെട്ടു.
125 വര്‍ഷം പിന്നിട്ടിരിക്കുന്ന മുല്ലപ്പെരിയാര്‍ അണക്കെട്ട് ആ ഒറ്റക്കാരണംകൊണ്ടുതന്നെ പൊളിച്ചുനീക്കേണ്ടതും അതിന് യുഎന്‍, യുനസ്‌കോ, അന്താരാഷ്ട്ര പൗരാവകാശ പ്രസ്ഥാനങ്ങള്‍ തുടങ്ങിയ ഏജന്‍സികളെവരെ ബന്ധപ്പെട്ട് ശ്രമിക്കേണ്ടതാണെന്നും ചെയര്‍മാന്‍ അഡ്വ. ജേക്കബ്ബ് പുളിക്കന്റെ അധ്യക്ഷതയില്‍ കൂടിയ യോഗം വിലയിരുത്തി.ജനങ്ങള്‍ ഇരുമുന്നണികളെയും വിശ്വസിക്കാതെ നിരന്തരം വന്‍ പ്രക്ഷോഭം സംഘടിപ്പിച്ച് അന്താരാഷ്ട്ര ശ്രദ്ധ ഇക്കാര്യത്തില്‍ ആകര്‍ഷിക്കുകവഴി മാത്രമേ വരാന്‍ പോവുന്ന ദുരന്തം ഒഴിവാക്കാന്‍ കഴിയുകയുള്ളൂ. അതിനുവേണ്ടിയുള്ള പ്രാദേശിക പ്രചാരണങ്ങ ള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും രാഷ്ട്രീയകക്ഷി ഭേദമെന്യേ ജനങ്ങ ള്‍ സഹകരിക്കണമെന്നു യോഗം അഭ്യര്‍ഥിച്ചു.
Next Story

RELATED STORIES

Share it