Flash News

മുഖ്യമന്ത്രിപദം ആഗ്രഹിച്ചിട്ടില്ല ; വാര്‍ത്തകള്‍ നിഷേധിക്കാതെ കെ എം മാണി



കോട്ടയം: മുഖ്യമന്ത്രിപദം ആഗ്രഹിച്ചിട്ടില്ലെന്നും ഒരിക്കലും യുഡിഎഫിനെ അട്ടിമറിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും കേരളാ കോ ണ്‍ഗ്രസ് (എം) ചെയര്‍മാന്‍ കെ എം മാണി. മുഖ്യമന്ത്രിയാവാന്‍ എല്‍ഡിഎഫ് മാണിയെ ക്ഷണിച്ചിരുന്നുവെന്ന കേരളാ കോണ്‍ഗ്രസ് (എം) മുഖപത്രം പ്രതിച്ഛായയിലെ മുഖപ്രസംഗത്തോട് പ്രതികരിക്കുകയായിരുന്നു കെ എം മാണി. മുഖപ്രസംഗത്തില്‍ ഉന്നയിച്ച കാര്യങ്ങളും വാര്‍ത്തകളും തള്ളിക്കളയാന്‍ മാണി തയ്യാറായില്ല. ലേഖനത്തെക്കുറിച്ച് തനിക്കറിയില്ല. താന്‍ വായിച്ചില്ല. പ്രതിച്ഛായയിലെ ലേഖനമെല്ലാം താനറിഞ്ഞോ, തന്നോട് ചേദിച്ചോ അല്ല. അവരുടെതായ അന്വേഷണത്തിലൂടെ അവര്‍ എഴുന്നതാണ്. സത്യസന്ധമായ പാര്‍ട്ടി നിലപാടുകള്‍ ഉയര്‍ത്തിപ്പിടിച്ചുള്ള രാഷ്ടീയമാണ് താന്‍ പുലര്‍ത്തിപ്പോരുന്നത്. യുഡിഎഫിനെ സംരക്ഷിച്ചിട്ടേയുള്ളൂ. അങ്ങനെ തനിക്ക് എന്തെങ്കിലും സ്ഥാനം നേടണമെങ്കില്‍ അത് ലഭിക്കുമായിരുന്നു.  മാധ്യമങ്ങളില്‍ അങ്ങനെ എന്തൊക്കെ വാര്‍ത്തകള്‍ വരുന്നു. അതിനെല്ലാം തനിക്ക് മറുപടി പറയാന്‍ കഴിയുമോയെന്നും അദ്ദേഹം ചോദിച്ചു. കെ എം മാണിയെ മുഖ്യമന്ത്രിയാക്കാന്‍ എല്‍ഡിഎഫ് മുന്നോട്ടുവന്നിരുന്നുവെന്ന ജി സുധാകരന്റെ പ്രസ്താവന ചൂണ്ടിക്കാട്ടിയപ്പോള്‍, സുധാകരന്‍ എന്താണ് പറഞ്ഞതെന്ന് താന്‍ കേട്ടില്ലെന്നും വായിച്ചിട്ടില്ലെന്നുമായിരുന്നു പ്രതികരണം. സുധാകരന്‍ വലിയ മാന്യനായ വ്യക്തിയാണ്. അദ്ദേഹം പറഞ്ഞത് അവിശ്വസിക്കേണ്ട കാര്യമില്ല. മുന്നണിയോട് ഇത്രയും കൂറുകാട്ടിയ ആളെ കോണ്‍ഗ്രസ് ഉപദ്രവിച്ചെന്ന അഭിപ്രായമാണോ ഉള്ളത് എന്ന ചോദ്യത്തിന് അത് നിങ്ങളുടെ നിഗമനംപോലെ ആവട്ടെയെന്നും മാണി പറഞ്ഞു. പി സി ജോര്‍ജ് എല്‍ഡിഎഫ് നേതൃത്വവുമായി ചര്‍ച്ച നടത്തിയെന്ന പ്രസ്താവനയും മാണി നിഷേധിച്ചില്ല.
Next Story

RELATED STORIES

Share it