മുഖ്യമന്ത്രിക്ക് വധഭീഷണി: പ്രതി റിമാന്‍ഡില്‍; പ്രതിക്ക് ആര്‍എസ്എസുമായി ഉറ്റബന്ധം

കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കുമെന്ന് ഫോണില്‍ ഭീഷണി മുഴക്കിയ കേസില്‍ പിടിയിലായ ചെറുതാഴം സ്വദേശി വിജേഷ് കുമാറിനു ആര്‍എസ്എസുമായി ഉറ്റബന്ധം. ഇയാള്‍ ഇടയ്ക്കിടെ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കാറുണ്ടെന്ന പോലിസ് വാദം വിമര്‍ശനത്തിനിടയാക്കിയിട്ടുണ്ട്.
ഗുരുതരമായ കേസുകളില്‍ പിടിക്കപ്പെടുന്നത് ഒരു മതവിഭാഗത്തില്‍പെട്ടവരല്ലാതാവുമ്പോള്‍ മദ്യപാനികളെന്നും മനോരോഗികളെന്നും പറഞ്ഞ് കേസിന്റെ ഗൗരവം കുറയ്ക്കുന്ന പോലിസ് കഥകള്‍ തന്നെയാണ് ഇത്തവണയും ആവര്‍ത്തിക്കുന്നതെന്നാണ് സാമൂഹിക മാധ്യമങ്ങളിലടക്കം വിമര്‍ശനം. പോലിസ് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് തന്റെ സംഘപരിവാരബന്ധം ഇയാള്‍ തുറന്നുപറഞ്ഞത്. ആലുവയില്‍ ആര്‍എസ്എസ് സംഘടിപ്പിച്ച 10 ദിവസം നീണ്ടുനിന്ന ഐടിസി ക്യാംപില്‍ ഈയിടെ പങ്കെടുത്തിരുന്നുവെന്ന് വിജേഷ് വെളിപ്പെടുത്തി. സായുധപരിശീലനം ഉള്‍പ്പെടെയുള്ളവ നല്‍കുന്ന ക്യാംപില്‍ മുഴുസമയം പങ്കെടുത്തയാളാണ് അറസ്റ്റിലായതെന്നതും പോലിസ് ഗൗരവത്തിലെടുത്തിട്ടില്ല. മാത്രമല്ല, ഒരു യുവതിയുടെ പേരിലുള്ള വ്യാജ സിംകാര്‍ഡ് ഉപയോഗിച്ചാണ് ഭീഷണിപ്പെടുത്തിയതെന്നതും കാര്യമായി അന്വേഷിച്ചിട്ടില്ല. നിസ്സാര സംഭവങ്ങളുടെ പേരിലും യഥാര്‍ഥ പ്രതികള്‍ ആരെന്നു കണ്ടെത്തുന്നതിനും മുമ്പ് തീവ്രവാദക്കഥകള്‍ മെനഞ്ഞ തപാല്‍ ബോംബ് മുതലുള്ള നിരവധി കേസുകളുള്ളപ്പോഴാണ് കടുത്ത വിദ്വേഷം പരത്തുന്ന വിധത്തിലുള്ള ഭീഷണി മുഴക്കിയയാള്‍ക്കെതിരേ ദുര്‍ബലവകുപ്പുകള്‍ ഉപയോഗിച്ച് കേസെടുത്തത്.
ചെറുപ്പകാലത്ത് ചെറുതാഴം വയലില്‍ നടന്ന ആര്‍എസ്എസ് ശാഖയില്‍ പോയതിനു മര്‍ദിച്ചതിനെ തുടര്‍ന്നാണ് സിപിഎം പ്രവര്‍ത്തകരോട് വിരോധമുണ്ടായതെന്നാണ് വിജേഷ് പറയുന്നത്. സംഭവത്തില്‍ പോലിസ് കേസെടുക്കാത്തതിനാല്‍ എസ്പിയെ നേരിട്ടു കണ്ടാണ് കേസെടുപ്പിച്ചതത്രേ. മാതാപിതാക്കളുടെ മരണശേഷം വീടും സ്ഥലവും വിറ്റ് ചെറുതാഴത്ത് നിന്ന് പോയപ്പോഴാണ് വിവിധ ജില്ലകളിലായി ആര്‍എസ്എസുമായി അടുത്ത ബന്ധമുണ്ടാക്കിയത്.
അതേസമയം മുഖ്യമന്ത്രി പിണറായി വിജയനെ വധി ക്കുമെന്ന് ഫോണിലൂടെ ഭീഷ ണി മുഴക്കിയ കേസില്‍ അറസ്റ്റിലായ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ വിജേഷ്‌കുമാറിനെ കണ്ണൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.
Next Story

RELATED STORIES

Share it