Flash News

മുഖ്യമന്ത്രിക്ക് ലജ്ജയുണ്ടെങ്കില്‍ രാജിവെക്കണം: വിഎസ്

മുഖ്യമന്ത്രിക്ക് ലജ്ജയുണ്ടെങ്കില്‍ രാജിവെക്കണം: വിഎസ്
X
vs-infocus

തിരുവനന്തപുരം:  മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയ്ക്ക് അല്‍പ്പമെങ്കിലും ലജ്ജയുണ്ടെങ്കില്‍ രാജിവെക്കണമെന്ന് പ്രതിപക്ഷനേതാവ് വിഎസ് അച്യുതാനന്ദന്‍. സോളാര്‍കേസില്‍ പ്രതിഷേധിച്ച് എല്‍ഡിഎഫ് സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുയായിരുന്നു അദേഹം.

ഒരു കോടി അഴിമതി നടത്തിയ മാണി ഇപ്പോള്‍ മന്ത്രിസഭയിലില്ല. അപ്പോള്‍ പിന്നെ അഞ്ചുകോടി രൂപയുടെ അഴിമതി നടത്തുന്നവര്‍ അധികാരത്തില്‍ തുടരുന്നത് ശരിയാണോ? ഇത്രയും നാണം കെട്ട മുഖ്യമന്ത്രി മുമ്പുണ്ടായിട്ടില്ല. അഴിമതിക്ക് പുറമെ സ്ത്രീകളുമായി ബന്ധമുണ്ടെന്ന് ആരോപണവും പുറത്തുവന്നിട്ടുണ്ടെന്നും വിഎസ് പറഞ്ഞു.
Next Story

RELATED STORIES

Share it