മുഖ്യമന്ത്രിക്ക് കനത്ത സുരക്ഷ ഒരുക്കുന്നത് സാധാരണക്കാരില്‍ നിന്ന് അകറ്റാന്‍: സെന്‍കുമാര്‍

തിരുവനന്തപുരം: മുഖ്യമന്ത്രിക്ക് അതിസുരക്ഷ ഒരുക്കുന്നത് സാധാരണക്കാരില്‍ നിന്ന് അകറ്റാനാണെന്ന് മുന്‍ ഡിജിപി ടിപി സെന്‍കുമാര്‍. മുഖ്യമന്ത്രി വിളിച്ച മുന്‍ ഡിജിപിമാരുടെ യോഗത്തിലാണ് സെന്‍കുമാര്‍ മുഖ്യമന്ത്രിക്കും പോലിസിനും നിര്‍ദേശങ്ങളും ശുപാര്‍ശകളും എഴുതി നല്‍കിയത്.
പത്മവ്യൂഹം പോലുള്ള മുഖ്യമന്ത്രിയുടെ സുരക്ഷാകവചം അരോചകമാണ്. ഇത്തരത്തില്‍ അതിസുക്ഷ ഒരുക്കുന്ന പോലിസ് ഉദ്യോഗസ്ഥരെ സൂക്ഷിക്കണം. ആംബുലന്‍സും ഫയര്‍ഫോഴ്‌സും മുഖ്യമന്ത്രിക്ക് പിന്നാലെ ഓടിക്കേണ്ട ആവശ്യമില്ല. എസ്‌ഐ മുതല്‍ ഡിജിപി വരെയുള്ളവര്‍ക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ കഴിയണം. സ്‌റ്റേഷനുകളില്‍ കേസ് ഡയറികള്‍ തിരുത്തുകയാണ്. മുഖ്യമന്ത്രിക്കും ഡിജിപിക്കുമിടയില്‍ ഉപദേശകനെ പോലെ മറ്റൊരു അധികാരകേന്ദ്രം വേണ്ട. അടുത്തു നില്‍ക്കുന്നവരെല്ലാം മിത്രങ്ങളായി കാണരുത്. പോലിസ് ആസ്ഥാനത്തെ ടി ബ്രാഞ്ചില്‍ പോലും ഡിജിപിക്ക് നിയന്ത്രണമില്ല. ഐപിഎസിലെ അഴിമതിക്കാരെ പ്രധാന സ്ഥാനങ്ങളില്‍ നിന്ന് അകറ്റി നിര്‍ത്തണമെന്നും പോലിസ് അസോസിയേഷന്‍ ഭരണം നിയന്ത്രിക്കണമെന്നും സെന്‍കുമാര്‍ കത്തില്‍ പറഞ്ഞു.

Next Story

RELATED STORIES

Share it