Flash News

മുഖ്യമന്ത്രിക്കെതിരേ രമേശ് ചെന്നിത്തല

മുഖ്യമന്ത്രിക്കെതിരേ രമേശ് ചെന്നിത്തല
X
chennithalaകൊച്ചി; മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരേ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. അന്തരിച്ച മുന്‍ മുഖ്യമന്ത്രി കരുണാകരന്റെ അഞ്ചാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് ഫെയ്‌സ്ബുക്കില്‍ ഇന്ന് പ്രസിദ്ധീകരിച്ച പോസ്റ്റിലാണ് മുഖ്യമന്ത്രിക്കെതിരേ ചെന്നിത്തലയുടെ ഒളിയമ്പ്. എല്ലാ വിഭാഗങ്ങള്‍ക്കും തുല്യനീതി നല്‍കാന്‍ ലീഡര്‍ക്കായിരുന്നുവെന്നും വികസനം പ്രചാരണായുധമാക്കിയല്ലായിരുന്നു ലീഡറുടെ പ്രവര്‍ത്തിയെന്നും പോസ്റ്റില്‍ പറയുന്നു.

ചെന്നിത്തലയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

ലീഡര്‍ കെ കരുണാകരന്‍ വിടവാങ്ങിയിട്ട് ഇന്നേക്ക് അഞ്ച് വര്‍ഷമായി. അദ്ദേഹത്തിന്റെ ഓര്‍മകള്‍ക്ക് മുമ്പെത്തെന്നെത്തേക്കാളുമധികം പ്രസക്തിയുള്ള കാലഘട്ടമാണിത്. ജനകീയനായ ഒരു രാഷ്ട്രീയ നേതാവിന് എങ്ങിനെ അതിശക്തനായ ഭരണാധികാരിയായി മാറാന്‍ കഴിയും എന്നതിന്റെ ഉത്തമ ഉദാഹരണമായിരുന്നു കെ കരുണാകരന്‍. ആരെയും പ്രീണിപ്പിക്കാതെ എല്ലാ വിഭാഗങ്ങളെയും സമഭാവനയില്‍ കണ്ട്, തുല്യനീതി ഉറപ്പുവരുത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞു. വികസനം എന്നത് വെറുമൊരു പ്രചരണായുധം മല്ല മറിച്ച് ജനങ്ങള്‍ക്ക് അനുഭവിച്ചറിയാന്‍ കഴിയേണ്ട ഒന്നാകണം എന്നദ്ദേഹത്തിന് നിര്‍ബന്ധമുണ്ടായിരുന്നു. ആ മനോഭാവത്തിന്റെ ഉത്തമ ഉദാഹരണമാണ് നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളം ഉള്‍പ്പെടെയുള്ള നമ്മുടെ അഭിമാന സ്തംഭങ്ങള്‍. ആരെയും അഴിച്ചുവിടാതെ എല്ലാവരെയും നിര്‍ത്തേണ്ടിടത്ത് നിര്‍ത്തി ഭരണം എന്നത് വലിയൊരു കലയാക്കി മാറ്റിയ ലീഡര്‍ വരുംതലമുറകള്‍ക്ക് പഠിക്കാനുള്ള ഇതിഹാസ കാവ്യമാണ്.
Next Story

RELATED STORIES

Share it