Flash News

മുഖ്യമന്ത്രിക്കെതിരേ ഫേസ്ബുക്ക് പോസ്റ്റ് ; യുവാവിനെതിരേ കേസ്‌



കൊണ്ടോട്ടി: മുഖ്യമന്ത്രി പിണറായി വിജയനെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ ഫേസ്ബുക്ക് പോസ്റ്റിട്ട യുവാവിനെതിരേ കേസ്. മുതുവല്ലൂര്‍ ഒന്നാംമൈല്‍ ശിവകുമാറിനെതിരേയാണ് കൊണ്ടോട്ടി പോലിസ് കേസെടുത്തത്. മുഖ്യമന്ത്രിയെ അപമാനിക്കുന്ന വിധത്തില്‍ ഫേസ്ബുക്ക് പോസ്റ്റ് കണ്ടവര്‍ നല്‍കിയ പരാതിയിലാണ് കേസ്. പോസ്റ്റുകള്‍ പോലിസ് നീക്കംചെയ്തു. യുവാവിനായി പോലിസ് അന്വേഷണം തുടങ്ങി.
Next Story

RELATED STORIES

Share it