Flash News

മുഖ്യമന്ത്രിക്കെതിരേ ഡല്‍ഹി കോടതി അന്വേഷണത്തിന് ഉത്തരവിട്ടു

മുഖ്യമന്ത്രിക്കെതിരേ  ഡല്‍ഹി കോടതി അന്വേഷണത്തിന് ഉത്തരവിട്ടു
X
umman-chandy_

[related]

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വച്ച സരിതാ എസ് നായര്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക്  ഒരു കോടി നല്‍കിയെന്നാരോപിക്കുന്ന കേസില്‍ ഡല്‍ഹി തീസ് ഹസാരി കോടതി മുഖ്യമന്ത്രിക്കെതിരേ അന്വേഷണത്തിന് ഉത്തരവിട്ടു. സോളാര്‍ കേസിന്റെ റിപ്പോര്‍ട്ട് നല്‍കാന്‍ ഡല്‍ഹി പോലിസിനോട് കോടതി നിര്‍ദ്ദേശിക്കുകയും ചെയ്തു. കേസില്‍ ഡല്‍ഹി പോലിസ് മുഖ്യമന്ത്രിയുടെ മൊഴിയെടുക്കും.

മുഖ്യമന്ത്രിക്ക് വേണ്ടി തോമസ് കുരുവിളയുടെ കൈയിലാണ് 1.10 കോടി നല്‍കിയതെന്ന് സരിത മൊഴി നല്‍കിയിരുന്നു. ഉമ്മന്‍ചാണ്ടി, തോമസ് കുരുവിള, സരിത എന്നിവര്‍ക്കെതിരേയും അന്വേഷണം നടക്കും. നവോദയ സംഘടനയുടെ എക്‌സിക്യൂട്ടീവ് അംഗം ദിലീപ് നല്‍കിയ  പരാതിയെ തുടര്‍ന്നാണ് അന്വേഷണം. ചാന്ദ്‌നി ചൗക്കിലെ ഒരു മാളിന്റെ പാര്‍ക്കിങ് ഏരിയയില്‍ വച്ചാണ് പണം നല്‍കിയത്.
Next Story

RELATED STORIES

Share it