Flash News

മുഖ്യമന്ത്രിക്കെതിരെ രണ്ടിടത്ത് കരിങ്കൊടി പ്രതിഷേധം

മുഖ്യമന്ത്രിക്കെതിരെ രണ്ടിടത്ത് കരിങ്കൊടി പ്രതിഷേധം
X
uMMEN തിരുവനന്തപുരം : മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ തിരുവനന്തപുരം ജില്ലയില്‍ രണ്ടിടത്ത് കരിങ്കൊടി പ്രതിഷേധം. തിരുവനന്തപുരം മെഡിക്കല്‍ കോളജിലും നേമത്തുമാണ് ഡിവൈഎഫ്‌ഐ-സിപിഎം പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചത്. മെഡിക്കല്‍ കോളജിന്റെ മള്‍ട്ടി സ്‌പെഷ്യാലിറ്റി ബ്ലോക്കിന്റെ ഉദ്ഘാടനത്തിനെത്തിയപ്പോഴായിരുന്നു ആദ്യം കരിങ്കൊടി കാണിച്ചത്്. പിന്നീട് കരമന-കളിയിക്കാവിള നാലുവരി പാതയുടെ ഉദ്ഘാടനത്തിന് എത്തിയപ്പോഴും കരിങ്കൊടിപ്രയോഗമുണ്ടായി. പ്രതിഷേധക്കാരെ രണ്ടിടത്തും പോലിസ് അറസ്റ്റുചെയ്തു നീക്കി.

Next Story

RELATED STORIES

Share it