മുഖ്യമന്ത്രിക്കെതിരായ പരാതി കോടതി തള്ളി

തിരുവനന്തപുരം: കൊച്ചി സഹകരണ മെഡിക്കല്‍ കോളജില്‍ താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തിയ നടപടിയില്‍ അഴിമതിയും സ്വജനപക്ഷപാതവും ആരോപിച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ഒന്നാം പ്രതിയാക്കി നല്‍കിയ പരാതി കോടതി തള്ളി. ഗിരീഷ് ബാബു എന്നയാള്‍ സമര്‍പ്പിച്ചിരുന്ന സ്വകാര്യ അന്യായം മൂവാറ്റുപുഴ എന്‍ക്വയറി കമ്മീഷണര്‍ ആന്റ് സ്‌പെഷ്യല്‍ ജഡ്ജാണ് തള്ളിയത്. പരാതിയില്‍ ഉന്നയിക്കുന്ന കാര്യങ്ങളില്‍ ദ്രുതപരിശോധന നടത്താനുള്ള തെളിവ് പോലും സമര്‍പ്പിക്കുവാന്‍ പരാതിക്കാരന് കഴിഞ്ഞിട്ടില്ലെന്നു കോടതി വിലയിരുത്തി.
Next Story

RELATED STORIES

Share it