മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമെതിരേ ലോകായുക്തയില്‍ 139 കേസുകള്‍

ഷബ്‌ന സിയാദ് കൊച്ചി: മുഖ്യമന്ത്രിയുള്‍പ്പെടെയുള്ള മന്ത്രിമാര്‍ക്കെതിരേ അഴിമതി നിര്‍മാര്‍ജന സംവിധാനമായ ലോകായുക്തയില്‍ 139 കേസുകള്‍. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരേ 31 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഗതാഗത മന്ത്രി തിരുവഞ്ചൂര്‍ രാധാക്യഷ്ണനെതിരേ 14 കേസുകളും വിദ്യാഭ്യാസ മന്ത്രി അബ്ദുല്‍റബ്ബിനെതിരേ 11 കേസുകളും ആരോഗ്യ മന്ത്രി വി എസ് ശിവകുമാറിനെതിരേ 10 കേസുകളുമാണുള്ളത്. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്‌ക്കെതിരേ ഒമ്പത് കേസുകള്‍ രജിസ്റ്റര്‍ ചെയിതിട്ടുണ്ട്. മന്ത്രിസഭയില്‍നിന്നു ബാര്‍കോഴ ആരോപണത്തെ തുടര്‍ന്ന് രാജിവച്ച ധനമന്ത്രിയായിരുന്ന കെ എം മാണിക്കെതിരേ എട്ട് കേസുകളാണുള്ളത്. ബാര്‍കോഴ ആരോപണത്തില്‍ ഉള്‍പ്പെട്ട് രാജിവയ്ക്കുകയും പിന്നീട് തിരികെ എത്തുകയും ചെയ്ത എക്‌സൈസ് മന്ത്രി കെ ബാബുവിനെതിരേ ആറ് കേസുകള്‍ ലോകായുക്തയിലുണ്ട്. മന്ത്രിമാരായ അടൂര്‍ പ്രകാശ്, മഞ്ഞളാംകുഴി അലി, ഇബ്രാഹിംകുഞ്ഞ് എന്നിവര്‍ക്കെതിരേ എട്ട് വീതവും സഹകരണ മന്ത്രി സി എന്‍ ബാലക്യഷ്ണന്‍, പി ജെ ജോസഫ് എന്നിവര്‍ക്കെതിരേ ആറ് കേസുകളും ലോകായുക്ത മുമ്പാകെയുണ്ട്. ക്യഷി മന്ത്രി കെ പി മോഹനനെതിരേ അഞ്ച് കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.  പി കെ കുഞ്ഞാലിക്കുട്ടി, അനൂബ് ജേക്കബ്, കെ സി ജോസഫ് എന്നിവര്‍ക്കെതിരേ രണ്ട് കേസുകള്‍ വീതവും ആര്യാടന്‍ മുഹമ്മദ്, ഷിബു ബേബിജോണ്‍ എന്നിവര്‍ക്കെതിരേ ഓരോ കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എന്നാല്‍, പട്ടികജാതി-ടൂറിസം മന്ത്രി എ പി അനില്‍കുമാറിനും പട്ടികവര്‍ഗ- യുവജനക്ഷേമ മന്ത്രി പി കെ ജയലക്ഷ്മിക്കുമെതിരേ കേസുകള്‍ ഒന്നും തന്നെ രജിസ്റ്റര്‍ ചെയ്്തിട്ടില്ലെന്നത് ശ്രദ്ധേയമാണ്. ഔദ്യോഗിക കൃത്യനിര്‍വഹണവുമായി ബന്ധപ്പെട്ട് അഴിമതി, സ്വജനപക്ഷപാതം, മറ്റുള്ളവര്‍ക്ക് ഉപദ്രവമുണ്ടാക്കുന്ന നടപടികള്‍, വ്യക്തിപരമായോ മറ്റുള്ളവര്‍ക്കോ നേട്ടമുണ്ടാക്കാന്‍ വേണ്ടി സ്ഥാപിത താല്‍പര്യത്തോടെയുള്ള നടപടികള്‍, മനപ്പൂര്‍വം നടപടികള്‍ താമസിപ്പിക്കുക തുടങ്ങിയ ക്രമക്കേടുകളാണ് ലോകായുക്ത മുമ്പാകെ ചോദ്യം ചെയ്യപ്പെടുന്ന കേസുകള്‍. മന്ത്രിമാരുടെ അഴിമതി കേസുകള്‍ ഇപ്രകാരമാണെങ്കില്‍ സംസ്ഥാന നിയമസഭയിലെ എംഎല്‍എമാരില്‍ രാഷ്ട്രീയ ഭേദമന്യേ മൂന്നിലൊന്ന് പേരും ക്രിമിനല്‍ കേസിലെ പ്രതികളാണ്. ക്രമിനല്‍ കേസുകളുടെ എണ്ണത്തില്‍ വി ശിവന്‍കുട്ടി എംഎല്‍എയാണ് മുന്‍പന്തിയില്‍. തിരുവനന്തപുരം സിറ്റി പോലിസ് പരിധിയില്‍ 21 കേസുകളാണ് ശിവന്‍കുട്ടിക്കെതിരേ രജിസ്റ്റര്‍ ചെയ്തത്. കോടിയേരി ബാലകൃഷ്ണന്‍ ഒമ്പത്, എളമരം കരീം 16, ടി വി രാജേഷ് 16, പി സി വിഷ്ണുനാഥ് രണ്ട്, കോലിയക്കോട് കൃഷ്ണന്‍ നായര്‍ ഏഴ്, തോമസ് ഐസക് അഞ്ച്, മാത്യു ടി തോമസ് രണ്ട്, സി ദിവാകരന്‍ നാല് , വനിതാ എംഎല്‍എമാരില്‍ മുന്നില്‍ നില്‍ക്കുന്ന കെ കെ ലതികയ്‌ക്കെതിരേ കോഴിക്കോട് റൂറല്‍, തിരുവനന്തപുരം സിറ്റി എന്നിവിടങ്ങളിലായി 16 കേസുകള്‍. ജമീല പ്രകാശം മൂന്ന്, വി ശശി മൂന്ന്,  മുല്ലക്കര രത്‌നാകരന്‍ ഒന്ന്, എം എ ബേബി രണ്ട്, ബിജി മോള്‍ നാല്, എ കെ ബാലന്‍ ഒന്ന്,  എ കെ ശശീന്ദ്രന്‍ രണ്ട്, വി എസ് അച്യുതാനന്ദന്‍ ഒന്ന്, സുനില്‍കുമാര്‍ മൂന്ന്, കോവൂര്‍ കുഞ്ഞുമോന്‍ രണ്ട്, കെ രാധാകൃഷ്ണന്‍ രണ്ട്, എസ് ശര്‍മ രണ്ട്, കെ കെ നാരായണന്‍ ഏഴ്,  ഇ പി ജയരാജന്‍ നാല്, സി കൃഷ്ണന്‍ മൂന്ന്്, സണ്ണി ജോസഫ് ഒന്ന്,  ജെയിംസ് മാത്യു ഒന്ന്, കെ കുഞ്ഞിരാമന്‍ മൂന്ന്, ഇ ചന്ദ്രശേഖരന്‍ രണ്ട്, പ്രദീപ് കുമാര്‍ ഏഴ്, ശ്രീരാമകൃഷ്ണന്‍ ഒന്ന്, സുരേഷ് കുറുപ്പ് ഒന്ന്, ഖാദര്‍ ഒന്ന്, ടി എന്‍ പ്രതാപന്‍ ഒന്ന്, ഉബൈദുല്ല ഒന്ന്,  എന്നിവര്‍ക്കെതിരേയും കേസുകളുണ്ടുണ്ട്. എ പി അബ്ദുല്ലക്കുട്ടി രണ്ട്, എ ടി ജോര്‍ജ് ഒന്ന്, ആര്‍ സുരേഷ് ഒന്ന്, ജി സുധാകരന്‍ രണ്ട്, സി കെ സദാശിവന്‍ ഒന്ന്, എസ് രാജേന്ദ്രന്‍ ഒന്ന്, അന്‍വര്‍ സാദത്ത് ഒന്ന്   , സി രവീന്ദ്രനാഥ് ഒന്ന്്, ബാബു എം പാലിശ്ശേരി രണ്ട്, സി എന്‍ ബാലകൃഷ്ണന്‍ ഒന്ന്, ഗീത ഗോപി ഒന്ന്, കെ അച്യുതന്‍ ഒന്ന്്്, ഹംസ ഒന്ന്്, പി കെ ബഷീര്‍ ഒന്ന്, അബ്ദുസ്സമദ് സമദാനി ഒന്ന്, കുഞ്ഞഹമ്മദ് മാസ്റ്റര്‍ ഒന്ന്,  കെ ദാസന്‍ രണ്ട്, കെ എം ഷാജി ഒന്ന് എന്നിങ്ങനെയാണ് ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ട എംഎല്‍എമാര്‍.
Next Story

RELATED STORIES

Share it