Flash News

മുഖ്യമന്ത്രിക്കും ആര്യാടനും ആശ്വാസം, വിജിലന്‍സ് കോടതി വിധിക്ക് സ്‌റ്റേ

മുഖ്യമന്ത്രിക്കും ആര്യാടനും ആശ്വാസം, വിജിലന്‍സ് കോടതി വിധിക്ക് സ്‌റ്റേ
X
oomen

കൊച്ചി : മുഖ്യമന്ത്രിക്കും മന്ത്രി ആര്യാടന്‍ മുഹമ്മദിനും എതിരായ തൃശൂര്‍ വിജിലന്‍സ് കോടതിവിധിക്ക് രണ്ടു മാസത്തേക്ക് സ്‌റ്റേ. സോളാര്‍ കേസില്‍ സരിത എസ് നായരുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും മന്ത്രി ആര്യാടന്‍ മുഹമ്മദിനുമെതിരേ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താനുള്ള കോടതി ഉത്തരവാണ് രണ്ടുമാസത്തേക്ക്് സ്‌റ്റേ ചെയ്തത്.
വിജിലന്‍സ് കോടതിയുടെ ഉത്തരവിനെതിരേ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും മന്ത്രി ആര്യാടന്‍ മുഹമ്മദും ഇന്ന് നല്‍കിയ സ്വകാര്യ അപ്പീല്‍ പരിഗണിച്ചാണ് ഹൈക്കോടതി നടപടി. മുഖ്യമന്ത്രിക്കും ആര്യാടനുമെതിരായ തൃശൂര്‍ വിജിലന്‍സ് കോടതിവിധിക്കെതിരെ കോടതി രൂക്ഷമായ വിമര്‍ശനങ്ങളുന്നയിച്ചു.ഇത്തരം ഉത്തരവുകള്‍
നിയമവാഴ്ചയ്ക്ക് ആശാസ്യമല്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.
Next Story

RELATED STORIES

Share it