World

മുഖ്തദ അല്‍ സദ്ര്‍ ഫതഹുമായി സഖ്യചര്‍ച്ച തുടങ്ങി

ബഗ്ദാദ്: ഇറാഖില്‍ മുഖ്തദ അല്‍ സദ്ര്‍ ഇറാന്‍ അനുകൂല സായുധ വിഭാഗം നേതാവ് ഹാദി അല്‍ അമീരിയുടെ ഫതഹുമായി സഖ്യസര്‍ക്കാര്‍ രൂപീകരണ ചര്‍ച്ച തുടങ്ങി. ചൊവ്വാഴ്ച നജഫില്‍ അമീരിയോടൊപ്പം നടത്തിയ സംയുക്ത വാര്‍ത്താ സമ്മേളനത്തിലാണു സദ്ര്‍ ഇക്കാര്യം അറിയിച്ചത്്.
ഏകാധിപത്യ പ്രവണതളില്ലാതെ ഒരു ദേശീയ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഉചിതമായി സഖ്യം എന്നാണു സദ്ര്‍ സഖ്യത്തെ വിശേഷിപ്പിച്ചത്്. രാജ്യത്ത് ഇറാന്റെ സ്വാധീനത്തെ എതിര്‍ക്കുന്ന  അല്‍ സദ്്ര്‍ അമീരിയുമായി സഖ്യത്തിന് ശ്രമിക്കുന്നതു സര്‍ക്കാര്‍ രൂപീകരണത്തിനുള്ള ശക്തമായ നീക്കമായാണു വിലയിരുത്തുന്നത്.
കഴിഞ്ഞ മാസം നടന്ന തിരഞ്ഞെടുപ്പില്‍ സദ്്‌റിന്റെ സൈറൂന്‍ സഖ്യം 54 സീറ്റ് നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. അമീരിയുടെ ഫതഹ് 47 സീറ്റ് നേടി രണ്ടാം സ്ഥാനത്താണ്. 329 അംഗ പാര്‍ലമെന്റിലേക്ക് ഒരു കക്ഷിയും കേവല ഭൂരിപക്ഷം നേടിയിരുന്നില്ല. സഖ്യത്തിലേക്ക് മറ്റു കക്ഷികള്‍ക്കും വാതില്‍ തുറന്നിട്ടിരിക്കുകയാണെന്നും ഇരുവരും അറിയിച്ചു. എന്നാല്‍ തിരഞ്ഞെടുപ്പിലെ ബാലറ്റുകള്‍ വീണ്ടും എണ്ണണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണു പാര്‍ലമെന്റ്്.
Next Story

RELATED STORIES

Share it