Second edit

മുഖപുസ്തക സദാചാരം

ഇന്റര്‍നെറ്റും ഫേസ്ബുക്കും വാട്‌സ്ആപ്പും ഉള്‍പ്പെടെയുള്ള നവസാമൂഹിക മാധ്യമങ്ങള്‍ ആധുനിക ജീവിതത്തില്‍ അനിവാര്യമായിത്തീര്‍ന്നിരിക്കുന്നു. രാഷ്ട്രീയ കക്ഷികള്‍ക്കു വേണ്ടി കാംബ്രിജ് അനലിറ്റിക്ക ഫേസ്ബുക്ക് വിവരങ്ങള്‍ ചോര്‍ത്തിയതും സക്കര്‍ബര്‍ഗിന് അതിന്റെ ഉപഭോക്താക്കളോട് മാപ്പുപറയേണ്ടിവന്നതും അടുത്തകാലത്ത് ലോകത്തെ മുഴുവന്‍ അമ്പരപ്പിച്ച വാര്‍ത്തയായിരുന്നു. എന്നാല്‍, 1985ല്‍ തന്നെ ഇന്റര്‍നെറ്റിന് നമ്മെ വഴിപിഴപ്പിക്കാനുള്ള കഴിവുകളെക്കുറിച്ച് മുന്നറിയിപ്പു നല്‍കുന്ന ഒരു പുസ്തകം ഇറങ്ങിയിരുന്നു- നീല്‍ പോസ്റ്റ്മാന്റെ 'അമ്യൂസിങ് അവര്‍സെല്‍വ്‌സ് ടു ദ ഡെത്ത്' (നമ്മെത്തന്നെ മരണത്തിലേക്കു നയിക്കുന്ന വിനോദം).
നമ്മുടെ വിവരങ്ങള്‍ അടിയറവയ്ക്കാതെ തന്നെ നവമാധ്യമങ്ങളില്‍ തുടരാനാവില്ലേ? ഈ ചോദ്യത്തിന് എട്ടുവര്‍ഷം മുമ്പ് ഉത്തരം നല്‍കിയ ടെക് ഫിലോസഫറാണ് ജറോന്‍ ലാനിയര്‍. അദ്ദേഹത്തിന്റെ യു ആര്‍ നോട്ട് എ ഗാഡ്ജറ്റ് എന്ന പുസ്തകത്തില്‍ ഫേസ്ബുക്കും ഇന്റര്‍നെറ്റും ലാഭാധിഷ്ഠിതമായതോടെയാണ് നവ മാധ്യമങ്ങള്‍ സദാചാരപരമായ ദുരന്തങ്ങള്‍ക്കു കാരണമായിത്തീര്‍ന്നതെന്നു ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
ചോര്‍ത്തല്‍ സംഭവത്തെ തുടര്‍ന്ന് ഫേസ്ബുക്കില്‍ അവിശ്വാസം പ്രകടിപ്പിച്ച് വാട്‌സ്ആപ്പ് ഗ്രൂപ്പിന്റെ സ്ഥാപകരിലൊരാളായ ബ്രിയാന്‍ ആക്റ്റന്‍ തന്റെ എഫ്ബി അക്കൗണ്ട് ഡിലീറ്റ് ചെയ്യുക മാത്രമല്ല, ഡിലീറ്റ് ഫേസ്ബുക്ക് എന്ന പ്രചാരണത്തിനു നേതൃത്വം നല്‍കുകയും ചെയ്തു.
Next Story

RELATED STORIES

Share it