malappuram local

മുഖംമൂടി ധരിച്ചെത്തി സ്വര്‍ണാഭരണം കവര്‍ന്നെന്ന പരാതി വ്യാജമെന്നു സംശയിക്കുന്നതായി പൊലിസ്

വളാഞ്ചേരി: ആതവനാട് കുറുമ്പത്തൂര്‍ എകെകെ നഗറില്‍ മുഖംമൂടി ധരിച്ചെത്തി സ്വര്‍ണാഭരണം കവര്‍ന്നെന്ന യുവതിയുടെ പരാതി വ്യാജമെന്ന് സംശയിക്കുന്നതായി പൊലീസ്. മോഷണം പോയെന്ന് പറയപ്പെടുന്ന ആഭരണങ്ങള്‍ വീടിന്റെ പരിസരത്ത് നിന്നു തന്നെ ലഭിച്ചതാണ് സംശയത്തിന് ഇടയാക്കിയത്. തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു കേസിനാസ്പദമായ സംഭവം.
കുറുമ്പത്തൂര്‍ എകെകെനഗറിലെ കല്ലിടുമ്പില്‍ നൗഷാദിന്റെ ഭാര്യ ഫാത്തിമ ഫര്‍സാനയുടെയും പത്ത് മാസം പ്രായമായ കുഞ്ഞിന്റെയും സ്വര്‍ണ്ണാഭരണങ്ങള്‍ മുഖംമൂടി ധരിച്ചെത്തിയ ആള്‍ കവര്‍ന്നെന്നായിരുന്നു പരാതി. യുവതിയുടെയും കുട്ടിയുടേയും ശരീരത്തിലണിഞ്ഞിരുന്ന 16 പവനോളം വരുന്ന ആഭരണങ്ങളാണ് നഷ്ടപ്പെട്ടതായി പറഞ്ഞത്. ബോധരഹിതയായ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
വളാഞ്ചേരി പൊലീസില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ബുധനാഴ്ച രാവിലെ പൊലീസ് വീട്ടിലെത്തി പരിശോധന നടത്തുന്നതിനിടയില്‍ മുറ്റത്തെ ചെടികള്‍ക്കിടയില്‍ നിന്നും നഷ്ടപെട്ട ആഭരണങ്ങള്‍ കിട്ടി.
തുടര്‍ന്ന് യുവതിയെ ചോദ്യം ചെയ്‌തെങ്കിലും ബോധരഹിതയാകുകയായിരുന്നു. നിരവധി വീടുകള്‍ ഉള്ള സ്ഥലത്ത് പകല്‍ സമയത്ത് മുഖം മൂടി ധരിച്ച് മോഷണം നടത്താന്‍ സാധ്യതയില്ലെന്നും പരാതി വ്യാജമാണോയെന്ന് അന്വേഷിക്കുകയാണെന്നും വളാഞ്ചേരി എസ്‌ഐ ബഷീര്‍ സി ചിറക്കല്‍ പറഞ്ഞു.
Next Story

RELATED STORIES

Share it