Idukki local

മുക്കുപണ്ടം കൂടുതല്‍ ധനകാര്യ സ്ഥാപനങ്ങളില്‍ വച്ചിട്ടുള്ളതായി പോലിസ് ; അന്വേഷണം ഊര്‍ജിതമാക്കി

തൊടുപുഴ: മുക്കുപണ്ടം ഉപയോഗിച്ച് നിരവധി സ്വകാര്യ സ്ഥാപനങ്ങളില്‍ തട്ടിപ്പ് നടന്നിട്ടുള്ളതായി തൊടുപുഴ പോലിസിനു വിവരം ലഭിച്ചു. സംഭവവുമായി ബന്ധപ്പെട്ട് 4 പേരെ തൊടുപുഴ പോലിസ് അറസ്റ്റ് ചെയ്തു. ആദ്യം പിടിയിലായവര്‍ സൃഹൃത്തുക്കളായ രണ്ടുപേരെ ഉപയോഗിച്ചാണ് രണ്ടാമത് പണയംവെച്ച് പണം തട്ടിയത്. ഇവരുടെ നേതൃത്വത്തില്‍ കൂത്താട്ടുകുളത്ത് സമാന രീതിയില്‍ തട്ടിപ്പുകള്‍ നടത്തി പിന്നീട് പണം നല്‍കി രക്ഷപെട്ടതായും പോലിസിനു വിവരം ലഭിച്ചു. മുക്കുപണ്ടം പണയം വയ്ക്കാന്‍ സഹായിച്ചവര്‍ ഇപ്പോള്‍ പോലിസ് നീരിക്ഷണത്തിലാണ്. എന്നാല്‍ മുക്കുപണ്ടം നിര്‍മിച്ച കോതമംഗലം സ്വദേശിയെ അടുത്ത ദിവസം പോലിസ് അറസ്റ്റ് ചെയ്യുമെന്നാണ് പറയുന്നത്. തൊടുപുഴയിലും മറ്റ് സ്ഥലങ്ങളിലുമായി ധനകാര്യ സ്ഥാപനങ്ങളില്‍ മുക്കുപണ്ടം പണയം വെച്ചിട്ടുള്ളതായാണ് പോലിസിനു വിവരം ലഭിച്ചിരിക്കുന്നത്. പണയം വച്ചതിനു ശേഷം രണ്ട് വര്‍ഷം പിന്നിട്ടപ്പോഴാണ് പ്രതികള്‍ വലയിലായത്. 62000 രൂപയാണ് നാലംഗ സംഘം തട്ടിയെടുത്തത്. വളകളാണ് ധനകാര്യ സ്ഥാപനങ്ങളില്‍ പണയം വച്ചിരുന്നത്. ഇത്തരത്തില്‍ നിര്‍മിച്ചിച്ചുള്ള ആഭരണങ്ങള്‍ മറ്റ് പലര്‍ക്കും പണയം വയ്ക്കാന്‍ നല്‍കിയിട്ടുള്ളതായാണ് പോലിസ് പറയുന്നത്.
പ്രതികള്‍ പണയം വച്ച സ്വര്‍ണം തൊടുപുഴയിലെ നാല് തട്ടാന്‍മാരുടെ അടുത്തെത്തിച്ചു പരിശോധിച്ചിട്ടും മുക്കുപണ്ടമാണെന്ന് പോലിസിനു കണ്ടെത്താന്‍ കഴിഞ്ഞില്ല. പിന്നീട് രാസ പരിശോദനയിലാണ് മുക്കുപണ്ടമെന്ന് പോലിസിനു മനസിലാക്കാനായത്. മുക്കുപണ്ടം നി ര്‍മിച്ചയാള്‍ നിരവധി തട്ടിപ്പ് കേസുകളില്‍ ഉള്‍പെട്ടിട്ടുള്ളതയാണ് പോലിസിനു ലഭിച്ച വിവരം. പലര്‍ക്കും ഇയാള്‍ ഇത്തരത്തിലുള്ള ആഭരണങ്ങള്‍ നിര്‍മിച്ച് ന ല്‍കിയിട്ടുണ്ടെന്നും പിടിയിലായ പ്രതികളില്‍ നിന്ന് പോലിസിനു സൂചന ലഭിച്ചു.2014 മുതല്‍ പണയം വച്ചിരിക്കുന്ന ഇതുവരെ അളുകള്‍ ആഭരണം തിരിച്ചെടുക്കാത്ത സംഭവങ്ങളില്‍ സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളില്‍ പരിശോധന നടന്നു വരികയാണ്. തൊടുപുഴ എസ്‌ഐ അരുണ്‍ നാരായണ്‍, എസ്‌ഐമാരായ വിഎം ജോസഫ്, എംജെ മാത്യൂ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘത്തിനാണ് കേസിന്റെ അന്വേഷണ ചുമതല.
Next Story

RELATED STORIES

Share it