thrissur local

മുക്കുംപുഴ മണ്ണുസംരക്ഷണ പദ്ധതി: വിവിധ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം

ചാലക്കുടി: അതിരപ്പിള്ളി പഞ്ചായത്തിലെ മുക്കുംപുഴ ആദിവാസി കോളനിയിലെ മണ്ണു ജല സംരക്ഷണത്തിനുവേണ്ടി മണ്ണപര്യവേഷണ  മണ്ണുസംരക്ഷണ വകുപ്പ് നടപ്പിലാക്കുന്ന വിവിധ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനവും ഗുണഭോക്ത്യസമിതി രൂപീകരണവും മുക്കുംപുഴ കോളനിയിലെ കമ്മ്യൂണിറ്റി ഹാളില്‍ നടന്നു അതിരപ്പിള്ളി പഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ വര്‍ഗ്ഗീസ് അദ്ധ്യക്ഷത വഹിച്ചു.
തൃശൂര്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍ സി ജി സിനി ടീച്ചര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.വിജു വാഴക്കാല മുഖ്യാതിഥിയായിരുന്നു.
അതിരപ്പിള്ളി ഗ്രാമ പഞ്ചായത്ത് മെമ്പര്‍ കെ കെ റിജേഷ്, ജില്ലാ പട്ടികവര്‍ഗ്ഗ വികസന ഓഫീസര്‍ ഇ ആര്‍ സന്തോഷ്‌കുമാര്‍, ചാലക്കുടി മണ്ണുസംരക്ഷണ ഓഫീസര്‍ പ്രിന്‍സ് ടി കുരിയന്‍, ഓവര്‍സീയര്‍ ടി ഡി നോബിള്‍ സംസാരിച്ചു. ജില്ലാ മണ്ണുസംരക്ഷണ ഓഫീസര്‍ പി ഡി സിന്ധു പദ്ധതിയെകുറിച്ച് വിശദീകരിച്ചു.
പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെ വിവിധ പദ്ധതികളിലായി 12,92,250 രൂപയുടെ പ്രവര്‍ത്തനങ്ങളാന് രണ്ടു ഘട്ടങ്ങളായി ഈ പദ്ധതിക്കുവേണ്ടി മണ്ണുസംരക്ഷണവകുപ്പു നടപ്പിലാക്കുന്നത്.
സൈഡ് പിച്ചിംഗ്, സംരക്ഷണ ഭിത്തികള്‍, ഫലവൃക്ഷ തൈകള്‍, സ്‌റ്റെപ്പ് എന്നിവയാണ് ഇതില്‍ ഉള്‍പെടുന്ന പ്രവര്‍ത്തികള്‍.
Next Story

RELATED STORIES

Share it