Kollam Local

മുക്കാട് സേവ്യര്‍ കൊലപാതക കേസിലെ പ്രതി അറസ്റ്റില്‍

കാവനാട്: മുക്കാട് സേവ്യര്‍ കൊലപാതക കേസ്സിലെ പ്രതി അറസ്റ്റിലായി. ശക്തികുളങ്ങര മുക്കാട് പള്ളിത്തുപ്പാശ്ശേരി വീട്ടില്‍ സ്റ്റാലിന്‍ ജെറോം(36) ആണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ ചൊവ്വാഴ്ച അയല്‍വാസികളായ മരണപ്പെട്ട സേവ്യറും പ്രതിയും തമ്മില്‍ സാമ്പത്തിക ഇടപാടിനെ ചൊല്ലി വാക്കു തര്‍ക്കമുണ്ടായതിനെ തുടര്‍ന്ന് പ്രതി സേവ്യറിന്റെ വീടിനകത്ത് കയറി ആക്രമിക്കുകയായിരു ന്നു. പരി േക്കറ്റ് ചികില്‍സയിലിരിക്കെ സേവ്യര്‍ മരണപ്പെടുകയും ചെയ്തു. തുടര്‍ന്ന് ഒളിവില്‍ പോയ പ്രതിയെ കൊല്ലം വെസ്റ്റ് പോലിസ് ഇന്‍സ്‌പെക്ടര്‍ വിഎസ് ബിജുവിന്റെ നേതൃത്വത്തില്‍ ശക്തികുളങ്ങര പോലിസ് എസ് ഐ ആര്‍ ഫയാസ്, അഡീഷണല്‍ എസ് ഐ അനില്‍കുമാര്‍, എഎസ്‌ഐമാരായ ജയകുമാര്‍, ആന്റണി എന്നിവര്‍ ചേര്‍ന്ന് തോപ്പും പിടിയിലുള്ള സഹോദരിയുടെ വീടിന്റെ സമീപത്തുള്ള നിന്നുമാണ്  അറസ്റ്റ് ചെയ്തത്.
Next Story

RELATED STORIES

Share it