kozhikode local

മുക്കത്ത് ഇടത് മുന്നണിയില്‍ പ്രതിസന്ധി രൂക്ഷം

മുക്കം: മുക്കം മുനിസിപ്പാലിറ്റിയിലേക്കുള്ള പ്രഥമ തിരഞ്ഞെടുപ്പില്‍ സീറ്റ് വിഭജനം പൂര്‍ത്തിയാക്കാനാവാതെ ഇടത് മുന്നണി. 33 ഡിവിഷനുകളില്‍ ഓരോ സീറ്റ് വീതമാണ് ഘടക കക്ഷികളായ എന്‍.സി.പി, സി.പി.ഐ. പാര്‍ട്ടികള്‍ ആവശ്യപ്പെട്ടത്. സീറ്റ് നല്‍കാന്‍ ഇടതുമുന്നണി തയ്യാറായതുമാണ്.

എന്നാല്‍ യു.ഡി.എഫിന് മൃഗീയ ഭൂരിപക്ഷമുള്ള സീറ്റാണ് നല്‍കിയത്. നേരിയ വിജയ പ്രതീക്ഷയെങ്കിലുമുള്ള സീറ്റെന്ന വാദവും സി.പി.എം. നേതൃത്വം തള്ളി. മണാശേരി സീറ്റാണ് എന്‍.സി.പി ആവശ്യപ്പെട്ടത്. മൂത്താലം സീറ്റ് സി.പി.ഐയും ആവശ്യപ്പെട്ടു.

ഇതിന് ഡി.പി.എം. നേതൃത്വം വഴങ്ങിയില്ല. ഇതോടെ സീറ്റ് വിഭജനം വഴിമുട്ടുകയായിരുന്നു. ഇന്നലെ വൈകുന്നേരം മുക്കത്ത് നടന്ന ധര്‍ണയും ഇരു പാര്‍ട്ടികളും ബഹിഷ്‌കരിച്ചു. സംവരണ അട്ടിമറിക്കെതിരേ സംസ്ഥാന വ്യാപകമായി നടന്ന സമരത്തില്‍ മുക്കത്ത് മാത്രമാണ് എന്‍.സി.പി സി.പി.ഐ പാര്‍ട്ടികള്‍ ധര്‍ണ ബഹിഷ്‌ക്കരിച്ചത്.

സി.പി.എം. വാര്‍ഡുകളില്‍ സ്ഥാനാര്‍ഥികള്‍ തീരുമാനമായങ്കിലും ഘടകകക്ഷികളുടെ എതിര്‍പ്പ് കാരണം പ്രഖ്യാപിക്കാനായില്ല. ഘടകകക്ഷികള്‍ എതിര്‍പ്പ് തുടരുകയാണങ്കില്‍ സ്വന്തം നിലക്ക് തിരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോവാനാണ് സി.പി.എം. തീരുമാനം. സംഭവം നീണ്ടു പോവുകയാണങ്കില്‍ പതിനൊന്നാം തിയതി നടക്കുന്ന കണ്‍വന്‍ഷനും നടക്കാനിടയില്ല.
Next Story

RELATED STORIES

Share it