kozhikode local

മുക്കം ജ്വല്ലറി കവര്‍ച്ച: ഒരാള്‍കൂടി അറസ്റ്റില്‍

മൂക്കം: വിസ്മയ ഗോള്‍ഡ് ജ്വല്ലറി കൊള്ളയടിച്ച കേസില്‍ ഒരാളെ കൂടി പോലിസ് അറസ്റ്റ് ചെയ്തു. പ്രധാന പ്രതികളിലൊരാളായ ബോലെ രാജ് ശര്‍മയാണ് അറസ്റ്റിലായത്. ഇയാന്‍ ജാര്‍ഖണ്ഡിലെ അംബികാ പൂര്‍ പോലിസ് സ്‌റ്റേഷന്‍ പരിധിയിലെ ഉദുവ സ്വദേശിയാണ്. ഇതോടെ കവര്‍ച്ച യുമായി ബന്ധപ്പെട് അറസ്റ്റിലായവരുടെ എണ്ണം മൂന്നായി. ജാര്‍ഖണ്ഡ് സ്വദേശിയും സൂത്രധാരനുമായ കൃഷ്ണയെ പശ്ചിമ ബംഗാളിലെ മാള്‍ഡയില്‍ നിന്നും സഹോദരന്‍ വിഷ്ണു രവി ദാസിനെ കോഴിക്കോട് റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്ത് നിന്നും മൂന്നാഴ്ച മുമ്പ് പിടികൂടിയിരുന്നു.

മുക്കം എസ്.ഐ. രാജേഷിന്റെ നേതൃത്വത്തിലുള്ള സംഘം വീടുവളഞ്ഞ ശേഷം സാഹസികമായാണ് ബോലെ രാജ് ശര്‍മയെ പിടികൂടിയത്. നേരത്തേ പിടിയിലായവരില്‍ നിന്ന് ലഭിച്ച വിവത്തിന്റെ അടിസ്ഥാനത്തില്‍ രണ്ടാഴ്ച മുമ്പാണ് അന്വേഷണ സംഘം ജാര്‍ഖണ്ഡിലേക്ക് പോയത്.  ഇയാള്‍ക്ക് മറ്റു സംസഥാനങ്ങളില്‍ നടന്ന മോഷണങ്ങളിലും പങ്കുള്ളതായി സംശയിക്കുന്നു. ഇയാളെ ഇന്ന് താമരശ്ശേരി കോടതിയില്‍ ഹാജരാക്കിയ ശേഷം തെളിവെടുപ്പിനായി പോലിസ് കസ്റ്റഡിയില്‍ വാങ്ങിയേക്കും.കഴിഞ്ഞ ആഗസ്ത് 12 നാണ് മുക്കം ടൗണിലെ ജ്വല്ലറിയില്‍ മോഷണം നടന്നത് 3 കിലോ സ്വര്‍ണവും 4.5 കിലോ വെള്ളിയും 4 ലക്ഷം രൂപയുമാണ് കൊള്ളയടിച്ചത്. ജ്വല്ലറിയുടെ പിറക് വശത്തെ ചുമര്‍ തുരന്ന് അകത്ത് കടന്ന ശേഷം ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് ലോക്കര്‍ തകര്‍ത്തായിരുന്നു മോഷണം.
Next Story

RELATED STORIES

Share it