മുക്കം ഓടത്തെരുവില്‍ അപകടം പതിയിരിക്കുന്നു
BY kasim kzm15 Dec 2017 3:33 AM GMT
kasim kzm15 Dec 2017 3:33 AM GMT
മുക്കം: സംസ്ഥാന പാതയില്‍ അപകടം പതിയിരിക്കുന്ന ഓടത്തെരുവ് ഭാഗത്തെ മുന്നറിയിപ്പ് ലൈറ്റുകള്‍ കണ്ണടച്ചിട്ട് മാസങ്ങളായിട്ടും പുനസ്ഥാപിക്കാന്‍ നടപടിയായില്ല. കൊടുംവളവുകള്‍ നിറഞ്ഞ ഭാഗത്ത് പൊതുമരാമത്ത് വകുപ്പിന്റെ നിര്‍ദ്ദേശ പ്രകാരം കെല്‍ട്രോണാണ് സിഗ്നല്‍ ലൈറ്റും, ബോര്‍ഡും സ്ഥാപിച്ചിരുന്നത്. നോര്‍ത്ത് കാരശ്ശേരി ഭാഗത്ത് നിന്നുള്ള ആദ്യ വളവിലും, മുകള്‍ ഭാഗത്ത് എന്‍സി ആശുപത്രി പരിസരത്തുമായിരുന്നു, അപകട മേഖലയാണെന്ന് കാണിക്കുന്ന ബോര്‍ഡും ലൈറ്റും സ്ഥാപിച്ചിരുന്നത്. ഒരു ഭാഗത്ത് ലൈറ്റുകള്‍ സ്ഥാപിച്ച ഇരുമ്പ് തൂണ് ഒടിഞ്ഞു തൂങ്ങിയ നിലയിലും, താഴ്ഭാഗത്തേത് മരച്ചില്ലകള്‍ക്കിടയില്‍ കുടുങ്ങി കാഴ്ച മറഞ്ഞ നിലയിലുമാണ്. പൊതുവെ ആള്‍ത്താമസം കുറഞ്ഞ ഇവിടെ ഒരു ഭാഗം കൊക്കക്ക് സമാനമായ വലിയ താഴ്ചയാണ്. ഈ ഭാഗത്ത് അപകടം പെരുകിയതോടെയാണ് അപകട സാധ്യത ചൂണ്ടിക്കാട്ടി ബോര്‍ഡും, ലൈറ്റും സ്ഥാപിച്ചിരുന്നത്. അപരിചിതരായിരുന്ന ഡ്രൈവര്‍മാര്‍ക്ക് ഇത് ഏറെ ഉപകാരവുമായിരുന്നു. സോളാര്‍ സംവിധാനത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ലൈറ്റ് സംവിധാനത്തിന്റെ ബാറ്ററി തകരാറിലായതാണ് ,പ്രവര്‍ത്തനരഹിതമാകാന്‍ കാരണം. അപകടം പതിയിരിയിരിക്കുന്ന ഭാഗത്തെ സിഗ്നല്‍ ലൈറ്റ് അണഞ്ഞിട്ട് കാലമേറെയായെങ്കിലും അധികൃതര്‍ അറിഞ്ഞമട്ടില്ല.
Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT