kozhikode local

മുക്കം എസ്‌കെ പാര്‍ക്ക് നവീകരണത്തിന് തുടക്കം



മുക്കം: നാടന്‍ പ്രേമമെന്ന തന്റെ ആദ്യ നോവലിലൂടെ മുക്കത്തിന്റെ പുരാവൃത്തമെഴുതിയ സഞ്ചാര സാഹിത്യകാരന്‍ എസ് കെ പൊറ്റക്കാടിന്റെ ഓര്‍മക്കായി മുക്കം ടൗണില്‍ നിര്‍മിച്ച എസ് കെ പാര്‍ക്കിന് ശാപമോക്ഷമാകുന്നു. കാലങ്ങളായി അവഗണയില്‍ കിടക്കുന്ന പാര്‍ക്ക് നവീകരണത്തിന് നഗരസഭ തുടക്കം കുറിച്ചു. 2016-2017 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി അഞ്ച് ലക്ഷം രൂപ ചെലവഴിച്ചാണ് പാര്‍ക്ക് നവീകരിക്കുന്നത്. മുക്കം അങ്ങാടിയില്‍ ചെറിയ പരിപാടികള്‍ മഴയേല്‍ക്കാതെയും വെയില്‍ കൊള്ളാതെയും നടത്തുക എന്ന ലക്ഷ്യത്തോടെ മേല്‍ക്കൂര നിര്‍മാണവും സ്റ്റേജും ഇരിപ്പിടങ്ങളും ഗ്രാനൈറ്റ് പതിക്കല്‍, ചെറിയ സ്ഥിരം സൗണ്ട് സിസ്റ്റം എന്നിവയും കിഴക്ക് ഭാഗത്ത് പഠിപ്പുരയുടെ നിര്‍മാണവുമാണ് നഗരസഭ നടപ്പിലാക്കുന്നത്. എസ് കെ പാര്‍ക്കിനോട് അധികൃതര്‍ കാണിക്കുന്ന അവഗണനക്കെതിരെ നേരത്തെ നിരവധി തവണ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ സാഹചര്യത്തില്‍ നഗരസഭ കൗണ്‍സിലര്‍ മുക്കം വിജയന്‍ പ്രത്യക താല്‍പര്യമെടുത്താണ് പാര്‍ക്കിന്റെ നവീകരണം നടത്തുന്നത്. ഇതോടൊപ്പം, പാര്‍ക്കിനോട് ചേര്‍ന്ന് സ്ഥാപിച്ച ഫഌക്‌സ് ബോര്‍ഡുകള്‍ മാറ്റുന്നതിന് കൂടി നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം
Next Story

RELATED STORIES

Share it