മുകുന്ദന്‍ സി മേനോന്‍ അവാര്‍ഡ് രാം പുനിയാനിക്ക്

കോഴിക്കോട്: പ്രഗല്‍ഭ മനുഷ്യാവകാശ പ്രവര്‍ത്തകനും പത്രപ്രവര്‍ത്തകനുമായ മുകുന്ദന്‍ സി മേനോന്റെ പേരില്‍ ദേശീയ മനുഷ്യാവകാശ ഏകോപന സമിതി ഏര്‍പ്പെടുത്തിയ അവാര്‍ഡ് ഈ വര്‍ഷം മുംബൈയിലെ പ്രഗല്‍ഭ ഗ്രന്ഥകാരനും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ രാം പുനിയാനിക്ക് നല്‍കും. 25,000 രൂപയും പ്രശംസാപത്രവും അടങ്ങിയതാണ് അവാര്‍ഡ്.
എന്‍ ഡി പഞ്ചോലി (ഡല്‍ഹി), പ്രഫ. എ മാര്‍ക്‌സ് (ചെന്നൈ), പ്രഫ. എന്‍ രമേശ് (ബംഗളൂരു), ഡോ. ജെ ദേവിക (തിരുവനന്തപുരം), എന്‍ പി ചെക്കുട്ടി, എ പി കുഞ്ഞാമു (കോഴിക്കോട്), അഡ്വ. ഷബാനു ഖാന്‍, അഡ്വ. സൂസന്‍ എബ്രഹാം (മുംബൈ), അഡ്വ. കെ പി മുഹമ്മദ് ശരീഫ് (മഞ്ചേരി) തുടങ്ങിയവര്‍ അടങ്ങിയ ജൂറിയാണ് രാം പുനിയാനിയെ പുരസ്‌കാരത്തിനായി തിരഞ്ഞെടുത്തത്.
Next Story

RELATED STORIES

Share it