മുകുന്ദന്‍ സി മേനോന്‍ അവാര്‍ഡ് ഒ അബ്ദുല്ലയ്ക്ക് സമ്മാനിച്ചു

കോഴിക്കോട്: പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകനായിരുന്ന മുകുന്ദന്‍ സി മേനോന്റെ നാമധേയത്തില്‍ നാഷനല്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ഹ്യൂമന്‍ റൈറ്റ്്‌സ് ഓര്‍ഗനൈസേഷന്‍ (എന്‍സിഎച്ച്ആര്‍ഒ) ഏര്‍പ്പെടുത്തിയ അവാര്‍ഡ് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ഒ അബ്ദുല്ലയ്ക്ക് സമ്മാനിച്ചു.
കെ പി കേശവമേനോന്‍ ഹാളില്‍ നടന്ന ചടങ്ങില്‍ എഴുത്തുകാരന്‍ കല്‍പ്പറ്റ നാരായണനാണ് പുരസ്‌കാരം സമ്മാനിച്ചത്. 25,000 രൂപയും പ്രശംസാപത്രവും അടങ്ങിയതാണ് അവാര്‍ഡ്.
പ്രഫ. എ മാര്‍ക്‌സ്, ജെ ദേവിക, സിവിക് ചന്ദ്രന്‍, അഡ്വ. കെ പി മുഹമ്മദ് ശരീഫ്, റെനി ഐലിന്‍, അഡ്വ. ഭവാനി മോഹന്‍ തുടങ്ങിയ പ്രമുഖരുള്‍പ്പെട്ട ജൂറിയാണ് ~ഒ അബ്ദുല്ലയെ അവാര്‍ഡിനായി തിരഞ്ഞെടുത്തത്.
അവാര്‍ഡ് സമര്‍പ്പണ ചടങ്ങില്‍ എന്‍സിഎച്ച്ആര്‍ഒ ദേശീയ ജനറല്‍ സെക്രട്ടറി പി കോയ അധ്യക്ഷത വഹിച്ചു. പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ചെയര്‍മാന്‍ ഇ അബൂബക്കര്‍, എന്‍സിഎച്ച്ആര്‍ഒ സംസ്ഥാന പ്രസിഡന്റ് വിളയോടി ശിവന്‍കുട്ടി, തേജസ് ദിനപത്രം ചീഫ് എഡിറ്റര്‍ എന്‍ പി ചെക്കുട്ടി, എ വാസു, പി കെ പാറക്കടവ്, കെ പി ഒ റഹ്മത്തുല്ല, എം കെ ഷറഫുദ്ദീന്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it