മുകുന്ദന്‍ സി മേനോന്‍ അവാര്‍ഡ് ഒ അബ്ദുല്ലയ്ക്ക്‌

കോഴിക്കോട്: പ്രമുഖ പത്രപ്രവര്‍ത്തകനും എഴുത്തുകാരനും മനുഷ്യാവകാശ പ്രവര്‍ത്തകനുമായിരുന്ന മുകുന്ദന്‍ സി മേനോന്റെ പേരില്‍ ദേശീയ മനുഷ്യാവകാശ ഏകോപന സമിതി (എന്‍സിഎച്ച്ആര്‍ഒ) ഏര്‍പ്പെടുത്തിയ അവാര്‍ഡ് ഈ വര്‍ഷം പ്രശസ്ത പത്രപ്രവര്‍ത്തകനും എഴുത്തുകാരനും കോളമിസ്റ്റുമായ ഒ അബ്ദുല്ലയ്ക്ക് നല്‍കും. 25,000 രൂപയും പ്രശംസാപത്രവും അടങ്ങിയതാണ് അവാര്‍ഡ്.  രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നു ലഭിച്ച നാമനിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ പ്രഫ. എ മാര്‍ക്‌സ് (ചെന്നൈ), ഡോ. ജെ ദേവിക (തിരുവനന്തപുരം), സിവിക് ചന്ദ്രന്‍ (കോഴിക്കോട്), അഡ്വ. കെ പി മുഹമ്മദ് ശരീഫ് (മഞ്ചേരി), ഇ അബൂബക്കര്‍ (കോഴിക്കോട്), പ്രഫ. പി കോയ (കോഴിക്കോട്), റെനി ഐലിന്‍ (തിരുവനന്തപുരം), അഡ്വ. ഭവാനി മോഹന്‍ (ചെന്നൈ) തുടങ്ങിയവര്‍ അടങ്ങിയ ജൂറിയാണ് ഒ അബ്ദുല്ലയെ തിരഞ്ഞെടുത്തത്. ഒ അബ്ദുല്ല തന്റെ പ്രസംഗങ്ങളിലൂടെയും ലേഖനങ്ങളിലൂടെയും രാജ്യത്ത് മനുഷ്യാവകാശവും പൗരാവകാശവും സംരക്ഷിക്കുന്നതിനു നല്‍കിയ വിലപ്പെട്ട സേവനങ്ങള്‍ പരിഗണിച്ചാണ് അവാര്‍ഡെന്ന് എന്‍സിഎച്ച്ആര്‍ഒ അറിയിച്ചു.
Next Story

RELATED STORIES

Share it