Flash News

മുകുന്ദന്‍ പുനത്തിലിനെ കാണാനെത്തി, വീട്ടുതടങ്കല്‍ വാര്‍ത്ത അടിസ്ഥാനരഹിതമെന്ന്

മുകുന്ദന്‍  പുനത്തിലിനെ കാണാനെത്തി, വീട്ടുതടങ്കല്‍ വാര്‍ത്ത അടിസ്ഥാനരഹിതമെന്ന്
X
Punathil

കോഴിക്കോട്:  സാഹിത്യകാരന്‍ പുനത്തില്‍ കുഞ്ഞബ്ദുല്ലയെ കോഴിക്കോട്ടെ ഫഌറ്റിലെത്തി എം മുകുന്ദന്‍ സന്ദര്‍ശിച്ചു. പുനത്തില്‍ വീട്ടു തടങ്കിലാണെന്ന് പ്രചരിപ്പിക്കപ്പെട്ട സാഹചര്യത്തിലായിരുന്നു സന്ദര്‍ശനം. പുനത്തില്‍ വീട്ടു തടങ്കിലാണെന്ന് തനിക്ക് തോന്നിയില്ലെന്ന് മുകുന്ദന്‍ മാധ്യമങ്ങളോട് പറഞ്ഞു. ഫ്‌ളാറ്റിലെ പത്താം നിലയില്‍ കഴിയുന്ന പുനത്തിലിന് പുറത്തിറങ്ങാന്‍ മറ്റൊരാളുടെ സഹായം Mukundanആവശ്യമായതിനാലാണ് അദ്ദേഹം വീട്ടില്‍ തന്നെ കഴിയുന്നതെന്നും മുകുന്ദന്‍ വ്യക്തമാക്കി.
കോഴിക്കോട്ടെ ഫഌറ്റില്‍ പുനത്തില്‍ വീട്ടുതടങ്കലിലാണെന്നും സന്ദര്‍ശകരായെത്തുന്ന അടുത്ത സുഹൃത്തുക്കളെപ്പോലും കാണാന്‍ അനുവദിക്കാറില്ലെന്നും ഒരു പ്രമുഖ പത്രമാണ് വാര്‍ത്ത പ്രസിദ്ധീകരിച്ചത്. ടിവി, ഫോണ്‍ എന്നിവയുള്‍പ്പടെ പുറംലോകവുമായി ബന്ധപ്പെടാനുള്ള എല്ലാ മാര്‍ഗങ്ങളും അദ്ദേഹത്തിന് നിഷേധിച്ചതായും പുനത്തിലിനെ കാണാനെത്തിയ ഒരു സുഹൃത്തിനെ ഉദ്ധരിച്ച് പത്രം വാര്‍ത്തയില്‍ ആരോപിച്ചിരുന്നു.
എന്നാല്‍ ഇത്തരത്തിലുള്ള വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും പുനത്തില്‍ മകള്‍ നാസിമയോടും സഹോദരനുമൊത്ത് സന്തോഷപൂര്‍വം കഴിയുകയാണെന്നുമാണ്  മുകുന്ദന്‍ വ്യക്തമാക്കിയത്.
Next Story

RELATED STORIES

Share it