wayanad local

മുഅസ്സസയ്ക്ക് പുതിയ ഭാരവാഹികള്‍



മാനന്തവാടി: മാനന്തവാടിയിലെ മതവിദ്യാഭ്യാസ സ്ഥാപനമായ മുഅസ്സസത്തു നൂരില്‍ ഹുദല്‍ ഇസ്്‌ലാമിയ്യക്ക് (നൂറുല്‍ ഹുദ ഇസ്്‌ലാമിക് ഫൗണ്ടേഷന്‍) പുതിയ ഭരണസമിതി. ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ മുഅസ്സസ ഓഫിസില്‍ നടന്ന തിരഞ്ഞെടുപ്പിലാണ് പുതിയ ഭരണസമിതിയായത്. പി ഹസന്‍ മൗലവി ബാഖവി (പ്രസിഡന്റ്), വി എസ് കെ തങ്ങള്‍ വെള്ളമുണ്ട (വൈസ് പ്രസിഡന്റ്), കെ കുഞ്ഞബ്ദുല്ല മാസ്റ്റര്‍ (ജനറല്‍ സെക്രട്ടറി), കെ എ സലാം ഫൈസി, എം മുഹമ്മദലി മാസ്റ്റര്‍, കെ അബ്ദുറഹിമാന്‍ മാസ്റ്റര്‍ (സെക്രട്ടറിമാര്‍) എ കെ അബ്ദുല്ല സഅദി (ഖജാഞ്ചി) എന്നിവരാണ് ഭാരവാഹികള്‍. തിരഞ്ഞെടുപ്പിന് ഹൈക്കോടതി നിശ്ചയിച്ച റിട്ടേണിങ് ഓഫിസര്‍ അഡ്വ. ഹരീഷ് ബാബു നേതൃത്വം നല്‍കി. 1983ല്‍ നിലവില്‍ വന്ന മുഅസ്സസയുടെ കീഴില്‍ ജുമാമസ്ജിദ് (മസ്ജിദുന്നൂര്‍), വിമന്‍സ് കോളജ് തുടങ്ങിയവയാണ് പ്രവര്‍ത്തിക്കുന്നത്. മുഅസ്സസത്തു നൂരില്‍ ഹുദ ഇസ്‌ലാമിയ്യയുടെ കീഴില്‍ കെല്ലൂര്‍ നാലാംമൈലില്‍ സ്ഥാപിച്ച ഇംഗ്ലീഷ് മീഡിയം സ്‌കൂളും മസ്ജിദൂന്നൂറിന് വേണ്ടി വഖഫ് ആയി വാങ്ങിയ 2.24 ഏക്കര്‍ സ്ഥലവും അന്നത്തെ ജനറല്‍ സെക്രട്ടറി കുടുംബ ട്രസ്റ്റാക്കി മാറ്റിയെന്നു സെക്രട്ടറിമാരായ എം മുഹമ്മദലി, കെ അബ്ദുറഹ്മാന്‍ എന്നിവര്‍ കോഴിക്കോട് വഖഫ് ട്രൈബ്യൂണലില്‍ കേസ് ഫയല്‍ ചെയ്തതോടെയാണ് തര്‍ക്കമുടലെടുത്തത്. അതിനിടെ പ്രസിഡന്റിന്റെ വ്യാജ ഒപ്പിട്ട് ജില്ല രജിസ്ട്രാര്‍ ഓഫിസില്‍ വ്യാജ ലിസ്റ്റ് ഫയല്‍ ചെയ്തതു സംബന്ധിച്ച കേസ് നടന്നുവരികയാണ്. വ്യാജമായി ഫയല്‍ ചെയ്ത ലിസ്റ്റ് ജില്ലാ രജിസ്ട്രാര്‍ റദ്ദാക്കുകയും അഡൈ്വസറി ബോര്‍ഡിന്റെ നേതൃത്വത്തില്‍ പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കാന്‍ രേഖാമൂലം ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍, എതിര്‍ കക്ഷികള്‍ ഹൈക്കോടതിയില്‍ നിന്ന് സ്‌റ്റേ വാങ്ങിയതിനെ തുടര്‍ന്ന് ഹൈക്കോടതി റിട്ടേണിങ് ഓഫിസറെ നിയമിച്ച് നേരിട്ട് എക്‌സിക്യൂട്ടീവിനെയും ഭാരവാഹികളെയും തിരഞ്ഞെടുക്കുകയായിരുന്നു. നടപടി ക്രമങ്ങള്‍ക്കു ശേഷം നടന്ന പ്രവര്‍ത്തക സംഗമത്തില്‍ പ്രസിഡന്റ് പി ഹസന്‍ മൗലവി ബാഖവി അധ്യക്ഷത വഹിച്ചു. എസ്‌വൈഎസ് സംസ്ഥാന സെക്രട്ടറി എസ് ശറഫുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. വി എസ് കെ തങ്ങള്‍, കെ സലാം ഫൈസി, എം മുഹമ്മദലി മാസ്റ്റര്‍, കെ അബ്ദുറഹ്മാന്‍ മാസ്റ്റര്‍, എ കെ അബ്ദുല്ല സഅദി, കൈപ്പാണി ഇബ്രാഹീം, ജനറല്‍ സെക്രട്ടറി കെ കുഞ്ഞബ്ദുല്ല മാസ്റ്റര്‍, ജനറല്‍ മാനേജര്‍ കെ എസ് മുഹമ്മദ് സഖാഫി എന്നിവര്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it