Flash News

മുംബൈ സ്‌ഫോടന കേസില്‍ മൂന്ന് പ്രതികള്‍ക്ക് ജീവപര്യന്തം

മുംബൈ സ്‌ഫോടന കേസില്‍ മൂന്ന് പ്രതികള്‍ക്ക് ജീവപര്യന്തം
X
mumbai

മുംബൈ: 2002-03 മുംബൈ സ്‌ഫോടന കേസില്‍ പ്രതിചേര്‍ക്കപ്പെട്ട 10ല്‍ മൂന്ന് പ്രതികള്‍ക്ക് പോട്ട കോടത് ജീവപര്യന്തം ശിക്ഷ വിധിച്ചു.
2002 ഡിസംബറിനും 2003 മാര്‍ച്ചിനുമിടയില്‍ മുംബൈയില്‍ നടന്ന സ്‌ഫോടനങ്ങളില്‍ 13പേര്‍ കൊല്ലപ്പെട്ടിരുന്നു. ഈ കേസിലാണ് ഇപ്പോള്‍ പോട്ട കോടതി ശിക്ഷ വിധിച്ചിരിക്കുന്നത്.
ബോംബ് സ്ഥാപിച്ചയാളെന്ന്  പോട്ട കോടതി കണ്ടെത്തിയ മുസമ്മില്‍ അന്‍സാരിക്ക് മരണം വരെ തടവ് ശിക്ഷയാണ് പ്രത്യേക പോട്ട ജഡ്ജ് പി ആര്‍ ദേശ്മുഖ് വിധിച്ചത്. ഫര്‍ഹാന്‍ കോട്ട്, ഡോക്ടര്‍ വാഹിദ് അന്‍സാരി എന്നിവരാണ് ജീവപര്യന്തം ലഭിച്ച മറ്റു രണ്ടു പേര്‍.

കേസില്‍ പ്രതിചേര്‍ക്കപ്പെട്ട മറ്റു ഏഴുപേര്‍ക്ക് രണ്ടു വര്‍ഷം മുതല്‍ 10 വര്‍ഷ വരെ തടവു ശിക്ഷ ലഭിച്ചിട്ടുണ്ട്. [related]
Next Story

RELATED STORIES

Share it