Flash News

മുംബൈ സ്‌ഫോടനക്കേസ് പ്രതി മുസ്തഫ ദോസ് അന്തരിച്ചു



മുംബൈ: 1993 മുംബൈ സ്‌ഫോടനക്കേസിലെ പ്രതി മുസ്തഫ അഹ്മദ് ദോസ (60) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം 2.30ന് മുംബൈ ജെ ജെ ഹോസ്പിറ്റലില്‍ വച്ചാണ് മരണം. കടുത്ത പനിയും അനിയന്ത്രിതമായ പ്രമേഹവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പുലര്‍ച്ചെ മൂന്നു മണിയോടെ ദോസയെ ജെ ജെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഹൃദ്‌രോഗിയാണെന്ന് ദോസ മുംബൈ ടാഡ കോടതിയെ അറിയിച്ചിരുന്നു. ബൈപാസ് സര്‍ജറി വേണമെന്ന് കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. ദോസ മരിച്ചതായി ജെ ജെ ഹോസ്പിറ്റല്‍ അധികൃതര്‍ അദ്ദേഹത്തിന്റെ കുടുംബത്തെ അറിയിച്ചു. പോസ്റ്റുമോര്‍ട്ടവും മറ്റ് നടപടികളും അവസാനിച്ചയുടനെ മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറുമെന്ന് അദ്ദേത്തിന്റെ വക്കീല്‍ റിസ്‌വാന്‍ മര്‍ച്ചന്റ് പറഞ്ഞു. ആശുപത്രിയില്‍ പ്രവേശിപ്പിക്കുമ്പോള്‍ ദോസക്ക് കടുത്ത മാനസിക സമ്മര്‍ദവും പ്രമേഹവും ഉണ്ടായിരുന്നതായി ജെ ജെ ഹോസ്പിറ്റലിലെ ഡോക്ടര്‍ പറഞ്ഞു.  സ്ഥിതി കൂടുതല്‍ മോശമായതിനെ തുടര്‍ന്ന് ഐസിയുവിലേക്ക് മാറ്റുകയായിരുന്നുവെന്നും ഡോകടര്‍മാര്‍ പറഞ്ഞു. അദ്ദേഹത്തിനു വധശിക്ഷ നല്‍കണമെന്ന് ചൊവ്വാഴ്ച പബ്ലിക് പ്രോസിക്യൂട്ടര്‍ ദീപക് സെല്‍വി കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. സ്‌ഫോടനത്തിന്റെ മുഖ്യസൂത്രധാരന്‍ ദോസയാണെന്ന് മുംബൈ ടാഡ കോടതി കണ്ടെത്തിയിരുന്നു. സ്‌ഫോടനത്തിന്റെ മുഖ്യ സൂത്രധാരന്‍ ദോസയാണെന്നും  സ്‌ഫോടനം നടത്താനായി മറ്റു പ്രതികള്‍ക്ക് പാകിസ്താനില്‍ നിന്നും പരിശീലനം നല്‍കിയെന്നും മുംബൈ ടാഡ കോടതി കണ്ടെത്തിയിരുന്നു.2003 മാര്‍ച്ച് 20നാണ് മുസ്ത്ഫ ദോസയെ അറസ്റ്റ് ചെയ്തത്.
Next Story

RELATED STORIES

Share it