മുംബൈ സ്‌ഫോടനം: പ്രതി അറസ്റ്റില്‍

അഹമ്മദാബാദ്: 1993ലെ മുംബൈ സ്‌ഫോടനപരമ്പരയുമായി ബന്ധപ്പെട്ട കേസിലെ പ്രതിയെ ഗുജറാത്ത് എടിഎസ് അറസ്റ്റ് ചെയ്തു. അഹമ്മദ് ശെയ്ഖ് (52) ആണ് അറസ്റ്റിലായത്. സ്‌ഫോടനത്തിനു ശേഷം കാണാതായ ഇയാളെ പിടികൂടുന്നതിന് പോലിസ് തിരച്ചില്‍ നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. ശെയ്ഖിനെ സിബിഐയ്ക്ക് കൈമാറുമെന്ന് ഗുജറാത്ത് എടിഎസ് പോലിസ് സൂപ്രണ്ട് അറിയിച്ചു. ശെയ്ഖിന്റെ തലയ്ക്ക് പോലിസ് അഞ്ചു ലക്ഷം രൂപ വിലയിട്ടിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
സ്‌ഫോടന പരമ്പര നടത്തുന്നതിനുള്ള ഗൂഡാലോചനയില്‍ ശെയ്ഖ് പ്രധാന പങ്കുവഹിച്ചുവെന്നാണ് പോലിസ് പറയുന്നത്. അധോലോക നേതാവ് ദാവൂദ് ഇബ്രാഹിമിന്റെ നിര്‍ദേശപ്രകാരം സ്‌ഫോടകവസ്തുക്കള്‍ ഇന്ത്യയിലെത്തിക്കുന്നതിലും ശെയ്ഖ് വലിയ പങ്കുവഹിച്ചുവെന്നും പോലിസ് ആരോപിക്കുന്നു.
Next Story

RELATED STORIES

Share it