Flash News

മുംബൈ സ്‌കൂളില്‍ പര്‍ദ്ദ, ഹിജാബ് എന്നിവയ്ക്ക് വിലക്ക്: പ്രതിഷേധവുമായി രക്ഷിതാക്കള്‍ രംഗത്ത്

മുംബൈ: സ്‌കൂളില്‍ പര്‍ദ്ദ നിരോധിച്ച സ്‌കൂള്‍ അധികൃതരുടെ നടപടിക്കെതിരേ പ്രതിഷേധമുയരുന്നു. മുമ്പ്രാ സ്‌കൂള്‍ അധികൃതരാണ് സ്‌കൂളില്‍ പര്‍ദ്ദ, ഹിജാബ് എന്നിവയ്ക്ക് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.
നടപടി കുട്ടികളുടെ സുരക്ഷയ്ക്കായാണെന്നാണ് അധികൃതരുടെ ഭാഷ്യം. ബൂര്‍ഖ ധരിച്ചെത്തുന്ന പല കുട്ടികളും ക്ലാസ്സില്‍ കയറുന്നില്ലെന്നും ഇതില്‍ പല രക്ഷിതാക്കളും പരാതി രേഖപ്പെടുത്തിയതായും ഇതേത്തുടര്‍ന്നാണ് ഇത്തരത്തില്‍ ഉത്തരവിറക്കിയതെന്നും സ്‌കൂള്‍ ട്രസ്റ്റിയായ കമല്‍രാജ് ഡിയോ പറഞ്ഞു.
തങ്ങളുടെ മത വിശ്വാസങ്ങള്‍ക്ക് നേരേയുള്ള കടന്നുകയറ്റമാണ് സ്‌കൂള്‍ അധികൃതരുടെ നടപടിയെന്നാണാരോപിച്ച് നടപടിക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ് രക്ഷിതാക്കള്‍.  തങ്ങള്‍ മുഖം പുറമേ കാണുന്ന രീതിയിലാണ് ബൂര്‍ഖ ധരിക്കുന്നതെന്നും അതുകൊണ്ട തന്നെ പര്‍ദ്ദക്ക് നിരോധനം ഏര്‍പ്പെടുത്തേണ്ട ആവശ്യമില്ലെന്നും വിദ്യാര്‍ത്ഥികളില്‍ ചിലര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it