Flash News

മുംബൈ : ദുരന്തത്തിനിടയാക്കിയത് റെയില്‍വേയുടെ കടുത്ത അനാസ്ഥ



മുംബൈ: രാജ്യത്തെ നടുക്കിയ മുംബൈ എല്‍ഫിന്‍സ്റ്റണ്‍ റെയില്‍വേ സ്‌റ്റേഷനിലെ അപകടം അധികൃതരുടെ കടുത്ത അനാസ്ഥ മൂലമെന്നു റിപോര്‍ട്ട്. റെയില്‍വേ നടപ്പാലത്തിന്റെ  സുരക്ഷ സംബന്ധിച്ചു നിരവധി തവണ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും നടപടി സ്വീകരിക്കാന്‍ തയ്യാറാവാതെ റെയില്‍വേ അധികൃതര്‍ അപകടം ക്ഷണിച്ചുവരുത്തുകയായിരുന്നുവെന്നും ജനങ്ങള്‍ കുറ്റപ്പെടുത്തുന്നു. അപകടമുണ്ടായതോടെ സാമൂഹികമാധ്യമങ്ങളില്‍ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തു രംഗത്തെത്തിയ നിരവധി പേരാണു കഴിഞ്ഞ രണ്ടു വര്‍ഷമായി പാലത്തിന്റെ സ്ഥിതിയെക്കുറിച്ച് ചര്‍ച്ച നടത്തിയിരുന്നതായി വ്യക്തമാക്കുന്നത്. പാലത്തിന്റെ സ്ഥിതി ചൂണ്ടിക്കാണിച്ചു റെയില്‍വേ മന്ത്രിക്കു രണ്ടുവര്‍ഷം മുമ്പ് കത്ത് അയച്ചിരുന്നതായും ചിലര്‍ ട്വീറ്റില്‍ വ്യക്തമാക്കുന്നു.റെയില്‍വേ മന്ത്രി സുരേഷ് പ്രഭുവിന്റെ രാജിയോടെ പുതിയ മന്ത്രിയായി അധികാരമേറ്റ പിയൂഷ് ഗോയലിന് രണ്ടുദിവസം മുമ്പ് പരേല്‍ പാലത്തിന്റെ സ്ഥിതിഗതിയെക്കുറിച്ചു വിശദീകരിച്ചുള്ള ട്വീറ്റും സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. രാജ്യത്ത് ആദ്യഘട്ടത്തില്‍ റെയില്‍വേ പണികഴിപ്പിച്ച സ്‌റ്റേഷനുകളിലൊന്നാണ് എല്‍ഫിന്‍സ്റ്റണ്‍.20ാം നൂറ്റാണ്ടിന്റെ മധ്യത്തിലാണു റെയില്‍വേ സ്‌റ്റേഷന്റെ നിര്‍മാണം പൂര്‍ത്തിയാവുന്നത്. എന്നാല്‍ ഈ പ്രദേശം വ്യാപാരകേന്ദ്രമായി മാറിയതിനു ശേഷം നിരവധി പേരാണു പരേല്‍ സ്‌റ്റേഷനെയും എല്‍ഫിന്‍സ്റ്റണ്‍ സ്‌റ്റേഷനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പാലം ഉപയോഗിക്കുന്നത്. തിരക്കേറിയ സ്‌റ്റേഷനില്‍ ദുരന്തം മുന്നില്‍ക്കണ്ട് മറ്റൊരു നടപ്പാത കൂടി പണിയണമെന്ന് 2016ല്‍ സചിന്‍ ടെണ്ടുല്‍ക്കര്‍ രാജ്യസഭയില്‍ ആവശ്യപ്പെട്ടിരുന്നു. അതേവര്‍ഷം, ആഗസ്തില്‍ സചിന്റെ ആവശ്യത്തിനു റെയില്‍വേ നല്‍കിയ മറുപടിയില്‍ എല്‍ഫിന്‍സ്റ്റണ്‍ അടക്കമുള്ള അഞ്ച് റെയില്‍വേ സ്‌റ്റേഷനില്‍ മേല്‍പ്പാലം പണിയാന്‍ തുക അനുവദിച്ചിരുന്നുവെങ്കിലും ഒന്നും നടന്നില്ല.  ശിവസേന എംപി അരവിന്ദ് സാവന്ത് അടക്കമുള്ളവരും നടപ്പാലത്തിന്റെ അവസ്ഥയെക്കുറിച്ച് സര്‍ക്കാരിന് മുന്നറിയിപ്പു നല്‍കിയിരുന്നു. തുടര്‍ന്ന് മുന്‍ റെയില്‍വേ മന്ത്രി സുരേഷ് പ്രഭു 11.86 കോടി രൂപ അനുവദിച്ച് ഉത്തരവിറക്കിയെങ്കിലും നിര്‍മാണം നടന്നില്ല.35 പേര്‍ക്കു പരിക്കേറ്റ അപകടത്തില്‍ 27 പേരാണ് മരിച്ചത്. എതിര്‍ദിശയിലുള്ള രണ്ട് പ്ലാറ്റ്‌ഫോമുകളില്‍ ഒരേസമയം രണ്ട് ട്രെയിനുകള്‍ വന്നതോടെ ജനങ്ങള്‍ ഓടിയതാണ് അപകടത്തിലേക്ക് നയിച്ചതെന്നാണു ദൃക്‌സാക്ഷിയുടെ വെളിപ്പെടുത്തല്‍.
ദുരന്തത്തിനിടയാക്കിയത് റെയില്‍വേയുടെ കടുത്ത അനാസ്ഥമുംബൈ: രാജ്യത്തെ നടുക്കിയ മുബൈ എല്‍ഫിന്‍സ്റ്റണ്‍ റെയില്‍വേ സ്‌റ്റേഷനിലെ അപകടം അധികൃതരുടെ കടുത്ത അനാസ്ഥ മൂലമെന്നു റിപോര്‍ട്ട്. റെയില്‍വേ നടപ്പാലത്തിന്റെ  സുരക്ഷ സംബന്ധിച്ചു നിരവധി തവണ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും നടപടി സ്വീകരിക്കാന്‍ തയ്യാറാവാതെ റെയില്‍വേ അധികൃതര്‍ അപകടം ക്ഷണിച്ചുവരുത്തുകയായിരുന്നുവെന്നും ജനങ്ങള്‍ കുറ്റപ്പെടുത്തുന്നു. അപകടമുണ്ടായതോടെ സാമൂഹികമാധ്യമങ്ങളില്‍ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തു രംഗത്തെത്തിയ നിരവധി പേരാണു കഴിഞ്ഞ രണ്ടു വര്‍ഷമായി പാലത്തിന്റെ സ്ഥിതിയെക്കുറിച്ച് ചര്‍ച്ച നടത്തിയിരുന്നതായി വ്യക്തമാക്കുന്നത്. പാലത്തിന്റെ സ്ഥിതി ചൂണ്ടിക്കാണിച്ചു റെയില്‍വേ മന്ത്രിക്കു രണ്ടുവര്‍ഷം മുമ്പ് കത്ത് അയച്ചിരുന്നതായും ചിലര്‍ ട്വീറ്റില്‍ വ്യക്തമാക്കുന്നു.റെയില്‍വേ മന്ത്രി സുരേഷ് പ്രഭുവിന്റെ രാജിയോടെ പുതിയ മന്ത്രിയായി അധികാരമേറ്റ പിയൂഷ് ഗോയലിന് രണ്ടുദിവസം മുമ്പ് പരേല്‍ പാലത്തിന്റെ സ്ഥിതിഗതിയെക്കുറിച്ചു വിശദീകരിച്ചുള്ള ട്വീറ്റും സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. രാജ്യത്ത് ആദ്യഘട്ടത്തില്‍ റെയില്‍വേ പണികഴിപ്പിച്ച സ്‌റ്റേഷനുകളിലൊന്നാണ് എല്‍ഫിന്‍സ്റ്റണ്‍.20ാം നൂറ്റാണ്ടിന്റെ മധ്യത്തിലാണു റെയില്‍വേ സ്‌റ്റേഷന്റെ നിര്‍മാണം പൂര്‍ത്തിയാവുന്നത്. എന്നാല്‍ ഈ പ്രദേശം വ്യാപാരകേന്ദ്രമായി മാറിയതിനു ശേഷം നിരവധി പേരാണു പരേല്‍ സ്‌റ്റേഷനെയും എല്‍ഫിന്‍സ്റ്റണ്‍ സ്‌റ്റേഷനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പാലം ഉപയോഗിക്കുന്നത്. തിരക്കേറിയ സ്‌റ്റേഷനില്‍ ദുരന്തം മുന്നില്‍ക്കണ്ട് മറ്റൊരു നടപ്പാത കൂടി പണിയണമെന്ന് 2016ല്‍ സചിന്‍ ടെണ്ടുല്‍ക്കര്‍ രാജ്യസഭയില്‍ ആവശ്യപ്പെട്ടിരുന്നു. അതേവര്‍ഷം, ആഗസ്തില്‍ സചിന്റെ ആവശ്യത്തിനു റെയില്‍വേ നല്‍കിയ മറുപടിയില്‍ എല്‍ഫിന്‍സ്റ്റണ്‍ അടക്കമുള്ള അഞ്ച് റെയില്‍വേ സ്‌റ്റേഷനില്‍ മേല്‍പ്പാലം പണിയാന്‍ തുക അനുവദിച്ചിരുന്നുവെങ്കിലും ഒന്നും നടന്നില്ല.  ശിവസേന എംപി അരവിന്ദ് സാവന്ത് അടക്കമുള്ളവരും നടപ്പാലത്തിന്റെ അവസ്ഥയെക്കുറിച്ച് സര്‍ക്കാരിന് മുന്നറിയിപ്പു നല്‍കിയിരുന്നു. തുടര്‍ന്ന് മുന്‍ റെയില്‍വേ മന്ത്രി സുരേഷ് പ്രഭു 11.86 കോടി രൂപ അനുവദിച്ച് ഉത്തരവിറക്കിയെങ്കിലും നിര്‍മാണം നടന്നില്ല.35 പേര്‍ക്കു പരിക്കേറ്റ അപകടത്തില്‍ 27 പേരാണ് മരിച്ചത്. എതിര്‍ദിശയിലുള്ള രണ്ട് പ്ലാറ്റ്‌ഫോമുകളില്‍ ഒരേസമയം രണ്ട് ട്രെയിനുകള്‍ വന്നതോടെ ജനങ്ങള്‍ ഓടിയതാണ് അപകടത്തിലേക്ക് നയിച്ചതെന്നാണു ദൃക്‌സാക്ഷിയുടെ വെളിപ്പെടുത്തല്‍.
ദുരന്തത്തിനിടയാക്കിയത് റെയില്‍വേയുടെ കടുത്ത അനാസ്ഥ

മുംബൈ: രാജ്യത്തെ നടുക്കിയ മുബൈ എല്‍ഫിന്‍സ്റ്റണ്‍ റെയില്‍വേ സ്‌റ്റേഷനിലെ അപകടം അധികൃതരുടെ കടുത്ത അനാസ്ഥ മൂലമെന്നു റിപോര്‍ട്ട്. റെയില്‍വേ നടപ്പാലത്തിന്റെ  സുരക്ഷ സംബന്ധിച്ചു നിരവധി തവണ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും നടപടി സ്വീകരിക്കാന്‍ തയ്യാറാവാതെ റെയില്‍വേ അധികൃതര്‍ അപകടം ക്ഷണിച്ചുവരുത്തുകയായിരുന്നുവെന്നും ജനങ്ങള്‍ കുറ്റപ്പെടുത്തുന്നു. അപകടമുണ്ടായതോടെ സാമൂഹികമാധ്യമങ്ങളില്‍ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തു രംഗത്തെത്തിയ നിരവധി പേരാണു കഴിഞ്ഞ രണ്ടു വര്‍ഷമായി പാലത്തിന്റെ സ്ഥിതിയെക്കുറിച്ച് ചര്‍ച്ച നടത്തിയിരുന്നതായി വ്യക്തമാക്കുന്നത്. പാലത്തിന്റെ സ്ഥിതി ചൂണ്ടിക്കാണിച്ചു റെയില്‍വേ മന്ത്രിക്കു രണ്ടുവര്‍ഷം മുമ്പ് കത്ത് അയച്ചിരുന്നതായും ചിലര്‍ ട്വീറ്റില്‍ വ്യക്തമാക്കുന്നു.റെയില്‍വേ മന്ത്രി സുരേഷ് പ്രഭുവിന്റെ രാജിയോടെ പുതിയ മന്ത്രിയായി അധികാരമേറ്റ പിയൂഷ് ഗോയലിന് രണ്ടുദിവസം മുമ്പ് പരേല്‍ പാലത്തിന്റെ സ്ഥിതിഗതിയെക്കുറിച്ചു വിശദീകരിച്ചുള്ള ട്വീറ്റും സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. രാജ്യത്ത് ആദ്യഘട്ടത്തില്‍ റെയില്‍വേ പണികഴിപ്പിച്ച സ്‌റ്റേഷനുകളിലൊന്നാണ് എല്‍ഫിന്‍സ്റ്റണ്‍.20ാം നൂറ്റാണ്ടിന്റെ മധ്യത്തിലാണു റെയില്‍വേ സ്‌റ്റേഷന്റെ നിര്‍മാണം പൂര്‍ത്തിയാവുന്നത്. എന്നാല്‍ ഈ പ്രദേശം വ്യാപാരകേന്ദ്രമായി മാറിയതിനു ശേഷം നിരവധി പേരാണു പരേല്‍ സ്‌റ്റേഷനെയും എല്‍ഫിന്‍സ്റ്റണ്‍ സ്‌റ്റേഷനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പാലം ഉപയോഗിക്കുന്നത്. തിരക്കേറിയ സ്‌റ്റേഷനില്‍ ദുരന്തം മുന്നില്‍ക്കണ്ട് മറ്റൊരു നടപ്പാത കൂടി പണിയണമെന്ന് 2016ല്‍ സചിന്‍ ടെണ്ടുല്‍ക്കര്‍ രാജ്യസഭയില്‍ ആവശ്യപ്പെട്ടിരുന്നു. അതേവര്‍ഷം, ആഗസ്തില്‍ സചിന്റെ ആവശ്യത്തിനു റെയില്‍വേ നല്‍കിയ മറുപടിയില്‍ എല്‍ഫിന്‍സ്റ്റണ്‍ അടക്കമുള്ള അഞ്ച് റെയില്‍വേ സ്‌റ്റേഷനില്‍ മേല്‍പ്പാലം പണിയാന്‍ തുക അനുവദിച്ചിരുന്നുവെങ്കിലും ഒന്നും നടന്നില്ല.  ശിവസേന എംപി അരവിന്ദ് സാവന്ത് അടക്കമുള്ളവരും നടപ്പാലത്തിന്റെ അവസ്ഥയെക്കുറിച്ച് സര്‍ക്കാരിന് മുന്നറിയിപ്പു നല്‍കിയിരുന്നു. തുടര്‍ന്ന് മുന്‍ റെയില്‍വേ മന്ത്രി സുരേഷ് പ്രഭു 11.86 കോടി രൂപ അനുവദിച്ച് ഉത്തരവിറക്കിയെങ്കിലും നിര്‍മാണം നടന്നില്ല.35 പേര്‍ക്കു പരിക്കേറ്റ അപകടത്തില്‍ 27 പേരാണ് മരിച്ചത്. എതിര്‍ദിശയിലുള്ള രണ്ട് പ്ലാറ്റ്‌ഫോമുകളില്‍ ഒരേസമയം രണ്ട് ട്രെയിനുകള്‍ വന്നതോടെ ജനങ്ങള്‍ ഓടിയതാണ് അപകടത്തിലേക്ക് നയിച്ചതെന്നാണു ദൃക്‌സാക്ഷിയുടെ വെളിപ്പെടുത്തല്‍.
Next Story

RELATED STORIES

Share it