മുംബൈ എയര്‍പോര്‍ട്ടില്‍ ഇന്നു മുതല്‍ അധിക നികുതി

മുംബൈ: ഛത്രപതി ശിവജി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നു പുറപ്പെടുന്ന യാത്രക്കാര്‍ക്ക് ഇന്നു മുതല്‍ അധിക നികുതി ചുമത്തും. വിമാനത്താവളത്തോടനുബന്ധിച്ചുള്ള മെട്രോ റെയില്‍ നിര്‍മാണത്തിനു വേണ്ടിയാണ് അധിക നികുതി ചുമത്തുന്നത്. ആഭ്യന്തര യാത്രക്കാരില്‍ നിന്ന് 20 രൂപയും അന്താരാഷ്ട്ര യാത്രക്കാരില്‍ നിന്ന് 120 രൂപയുമാണ് അധികം ഈടാക്കുക. മെട്രോ റെയില്‍ നിര്‍മാണത്തിനായി അധിക നികുതി ചുമത്താന്‍ താരിഫ് റെഗുലേറ്റര്‍ എയര്‍പോര്‍ട്ട് ഇക്കണോമിക് റെഗുലേറ്ററി അതോറിറ്റി ഈ വര്‍ഷം ജനുവരിയില്‍ അനുമതി നല്‍കിയിരുന്നു. ഇന്നുമുതല്‍ നടപ്പിലാവുന്ന അധിക നികുതി 2021 മാര്‍ച്ച് 31 വരെ തുടരും.
Next Story

RELATED STORIES

Share it