Flash News

മുംബൈ ആക്രമണത്തിലെ തന്റെ ബന്ധം ഇന്ത്യയ്ക്ക് തെളിയിക്കാനാവില്ല: ഹാഫിസ് സെയ്ദ്

മുംബൈ ആക്രമണത്തിലെ തന്റെ ബന്ധം ഇന്ത്യയ്ക്ക് തെളിയിക്കാനാവില്ല: ഹാഫിസ് സെയ്ദ്
X
hafis

ഇസ്ലാമാബാദ്: 2011 ല്‍മുംബൈയില്‍ നടന്ന ആക്രമണത്തിലെ തന്റെ പങ്ക് തെളിയിക്കാന്‍ ഇന്ത്യയ്ക്കാവില്ലെന്ന് ആക്രമണത്തില്‍ പങ്കുണ്ടെന്ന് ആരോപിക്കുന്ന പാകിസ്താനിലെ ജമാഅത്ത് ഉദ് ദ്ദാവാ നേതാവ് ഹാഫിസ് സെയ്ദ്. നമ്മുടെ സര്‍ക്കാര്‍ ഈ വിഷയത്തില്‍ മൗനം പാലിക്കുകയാണ്. എന്നാല്‍ ഇന്ത്യയുടെ വിദേശകാര്യ മന്ത്രി സുഷ്മാ സ്വരാജ് ഇതിനോട് പ്രതികരിക്കണമെന്ന് ട്വിറ്ററില്‍ ഇന്ന് പോസ്റ്റ് ചെയ്ത വീഡിയോയില്‍ ഹാഫിസ് സെയ്ദ് പറഞ്ഞു.

ആക്രമണം നടന്നിട്ട് ഏഴുവര്‍ഷം കഴിഞ്ഞു.ഇതുവരെ ആക്രമണത്തിന് പിന്നില്‍ ആരെന്ന് തെളിയിക്കാന്‍ ഇന്ത്യയ്ക്ക് കഴിഞ്ഞിട്ടില്ല. അത് അവര്‍ക്ക് തെളിയിക്കാന്‍ കഴിയില്ല.കേസില്‍ ഒരു തെളിവു പോലും ഹാജരാക്കാന്‍ ഇന്ത്യയ്ക്ക് ആയിട്ടില്ലെന്ന്ും പറഞ്ഞു.
സുഷ്മാ സ്വരാജ് ഒരാഴ്ച മുമ്പാണ് പാക് സന്ദര്‍ശനം നടത്തിയത്.
Next Story

RELATED STORIES

Share it