Flash News

മുംബൈ ആക്രമണം; 24 ഇന്ത്യന്‍ സാക്ഷികളെ വിസ്തരിക്കാന്‍ അനുവദിക്കണം: പാകിസ്താന്‍

മുംബൈ ആക്രമണം; 24 ഇന്ത്യന്‍ സാക്ഷികളെ വിസ്തരിക്കാന്‍ അനുവദിക്കണം: പാകിസ്താന്‍
X
mumbai

കറാച്ചി: മുംബൈ ആക്രമണത്തിന്റെ വിചാരണയുടെ ഭാഗമായി 24 ഇന്ത്യന്‍ സാക്ഷികളെ പാകിസ്താനിലേക്ക് അയക്കാന്‍ പാകിസ്താന്‍ ഇന്ത്യയോട് ആവശ്യപ്പെട്ടു. പാകിസ്താനില്‍ നടക്കുന്ന വിചാരണയില്‍ മൊഴിയെടുക്കാനാണ് ഈ സാക്ഷികളെ പാകിസ്താനില്‍ വിസ്തരിക്കുന്നത്. ഈ ആവശ്യവുമായി പാക് വിദേശകാര്യ മന്ത്രാലയം ഇന്ത്യയ്ക്ക് കത്തയച്ചിട്ടുണ്ട്.  പാകിസ്താനിലുള്ള എല്ലാ സാക്ഷികളെയും ഇതിനോടകം വിസ്തരിച്ചു. കേസില്‍ പാകിസ്താനില്‍ ആറു വര്‍ഷമായി വിചാരണ തുടരുകയാണ്.  നേരത്തെ കേസില്‍ കുറ്റാരോപിതനായ ലഷ്‌കര്‍ നേതാവ് സക്കിയുര്‍ റഹ്മാന്‍ ലഖ്‌വിയെ വിചാരണ ചെയ്തിരുന്നു.
Next Story

RELATED STORIES

Share it