Flash News

മുംബൈ ആക്രമണം; ഐഎസ്‌ഐക്ക് വേണ്ടി എട്ടുതവണ ഇന്ത്യ സന്ദര്‍ശിച്ചു: ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലി

മുംബൈ ആക്രമണം; ഐഎസ്‌ഐക്ക് വേണ്ടി എട്ടുതവണ ഇന്ത്യ സന്ദര്‍ശിച്ചു:   ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലി
X


mumbai

[related]

മുംബൈ: 2008ലെ മുംബൈ ആക്രമണവുമായി ബന്ധപ്പെട്ട് പാക് ചാരസംഘടനയായ ഐഎസ്‌ഐക്കു വേണ്ടി താന്‍ എട്ടുതവണ ഇന്ത്യ സന്ദര്‍ശിച്ചിരുന്നുവെന്ന് കേസിലെ പ്രതി ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലി. മുംബൈയില്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി നടക്കുന്ന കേസിലെ വിചാരണയ്ക്കിടെയാണ് ഹെഡ്‌ലിയുടെ മൊഴി. അമേരിക്കയിലെ അഞ്്ജാത കേന്ദ്രത്തില്‍ നിന്നാണ് ഹെഡ്‌ലിയുടെ മൊഴിയെടുക്കുന്നത്. വ്യത്യസ്ത പേരുകളിലാണ് താന്‍ ഇന്ത്യയില്‍ വന്നത്. ഏഴു തവണ മുംബൈയില്‍ വന്നിട്ടുണ്ട്. ഒരു തവണ ഡല്‍ഹിയില്‍ വന്നിട്ടുണ്ട്. ആക്രമണത്തിന് മുന്നോടിയായാണ് ഇത്. മുംബൈ ആക്രമണം രണ്ടു തവണ പരാജയപ്പെട്ടിരുന്നു. സെപ്തംബറിലും ഒക്ടോബറിലുമായിരുന്നു ഇത്. എന്നാല്‍ മൂന്നാം തവണ അത് വിജയിച്ചു. ലഷ്‌കര്‍ തന്നെയാണ് ആക്രമണത്തിന് പിന്നില്‍. ലഷ്‌കര്‍ തലവന്‍ ഹാഫിസ് സെയ്ദിന്റെ അനുമതിയോടെയായിരുന്നു ആക്രമണം. പാകിസ്താനില്‍ വച്ച് ആറ് പരിശീലന ക്യാംപുകളില്‍ സന്ദര്‍ശിച്ചു. ഇവിടെ വച്ചാണ് സാക്കിയൂര്‍ റഹ്മാന്‍ ലഖ് വിയെയും ഹാഫിസ് സെയ്ദിനെയും പരിചയപ്പെട്ടത്. താന്‍ ലഷ്‌കര്‍ ത്വെയിബയുടെ അനുയായിയാണെന്നും  പാകിസ്താനില്‍ ജനിച്ച അമേരിക്കന്‍ വംശജനായ ഹെഡ്‌ലി പറഞ്ഞു.
Next Story

RELATED STORIES

Share it