Cricket

മുംബൈയെ വീഴ്ത്തി കര്‍ണാടക സെമിയില്‍

മുംബൈയെ വീഴ്ത്തി കര്‍ണാടക സെമിയില്‍
X


നാഗ്പൂര്‍:  41 തവണ ചാംപ്യന്‍മാരായ മുംബൈയെ ഇന്നിങ്‌സിനും 20 റണ്‍സിനും തകര്‍ത്ത് കര്‍ണാടക രഞ്ജി ട്രോഫിയുടെ സെമിയില്‍ പ്രവേശിച്ചു. ഈ സീസണില്‍ രഞ്ജിയില്‍ ആദ്യമായി സെമിയിലെത്തുന്ന ടീമാണ് കര്‍ണാടക. ടോസ് ജയിച്ച് ഫീല്‍ഡിങ് തിരഞ്ഞെടുത്ത കര്‍ണാടക മുംബൈയെ ബാറ്റിങിനയച്ചു.ആദ്യ ഇന്നിങ്‌സില്‍ മുന്‍ ഇന്ത്യന്‍ താരം വിനയ് കുമാറിന്റെ ആറു വിക്കറ്റ് പ്രകടന മികവില്‍  അവരെ 173 എന്ന ദയനീയ ടോട്ടലിലേക്ക് ഒതുക്കി. മൂന്നു പേര്‍ മാത്രം രണ്ടക്കം കടന്ന മുംബൈ നിരയില്‍ ദേശീയ താരം ധവാല്‍ കുല്‍ക്കര്‍ണിക്കും (75) അഖില്‍ ഹര്‍വദേക്കറിനും (32) മാത്രമാണ് അല്‍പമൊന്ന് പിടിച്ചു നില്‍ക്കാനായത്. മറുപടിക്കിറങ്ങിയ കര്‍ണാടക ശ്രേയസ് ഗോപാലിന്റെ (150*) സെഞ്ച്വറി പിന്‍ബലത്തില്‍ 570 റണ്‍സെടുത്തു. കര്‍ണാടകയ്ക്ക് വേണ്ടി മായങ്ക് അഗര്‍വാളും (78) ചിദംബരം ഗൗതമും (79) ശ്രീനാഥ് അരവിന്ദും (51) രവികുമാര്‍ സമര്‍ത്ഥും (40) കൗനൈന്‍ അബ്ബാസും (50) ക്യാപ്റ്റന്‍ വിനയ് കുമാറും(37) കൃഷ്ണപ്പ ഗൗതമും(38) തിളങ്ങി. ലീഡ് വഴങ്ങി രണ്ടാം ഇന്നിങിസില്‍ ഇറങ്ങിയ മുംബൈയുടെ പോരാട്ടം 337 റണ്‍സില്‍ അവസാനിച്ചപ്പോള്‍  കര്‍ണാടക രഞ്ജിയുടെ സെമിയില്‍ പ്രവേശിക്കുകയും ചെയ്തു.
Next Story

RELATED STORIES

Share it