മുംബൈയെ തകര്‍ത്ത് ചെന്നൈ സെമിക്കരികെ
BY Sumeera SMR2 Dec 2015 2:31 AM GMT
Sumeera SMR2 Dec 2015 2:31 AM GMT
ചെന്നൈ: തകര്‍പ്പന്‍ ജയത്തോടെ ശക്തരായ ചെന്നൈയ്ന് എഫ്സി ഐഎസ്എല്ലില്‍ സെമി ഫൈനല്‍ സാധ്യത സജീവമാക്കി. ഇന്നലെ നടന്ന മല്‍സരത്തില്‍ മുംബൈ സിറ്റിയെ എതിരില്ലാത്ത മൂന്നു ഗോളിന് തകര്‍ത്താണ് ചെന്നൈ സെമിക്കരികിലേക്ക് ഒരു പടി കൂടി അടുത്തത്.
ടൂര്‍ണമെന്റില്‍ ചെന്നൈയുടെ തുടര്‍ച്ചയായ മൂന്നാം ജയം കൂടിയാണിത്. വിജയത്തോടെ പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനത്തേക്ക് കയറാനും മാര്‍കോ മറ്റെരാസി പരിശീലിപ്പിക്കുന്ന ചെന്നൈക്കായി. ശനിയാഴ്ച പൂനെ സിറ്റിയെ തോല്‍പ്പിച്ചാല്‍ കണക്കിന്റെ കളിനോക്കാതെ തന്നെ ചെന്നൈക്ക് സെമി ബെര്‍ത്ത് ഉറപ്പിക്കാനാവും. എന്നാല്‍, ഇന്നലത്തെ തോല്‍വിയോടെ മുംബൈ ടൂര്‍ണമെന്റിന്റെ സെമി കാണാതെ പുറത്തായി.
മുംബൈക്കെതിരേ സ്റ്റീവന്‍ മെന്‍ഡോസ (ഒമ്പതാം മിനിറ്റ്), ജെജെ ലാല്പെഖ്ലുവ (17), ബെര്‍നാര്‍ഡ് മെന്‍ഡി (45) എന്നിവരാണ് സ്വന്തം തട്ടകത്തില്‍ ചെന്നൈക്കു വേണ്ടി വലകുലുക്കിയത്.
13 മല്‍സരങ്ങളില്‍ നിന്ന് ആറാം ജയം കരസ്ഥമാക്കിയ ചെന്നൈ 19 പോയിന്റുമായാണ് പട്ടികയില്‍ നാലാം സ്ഥാനത്തേക്ക് കയറിയത്. എന്നാല്‍, തുടര്‍ച്ചയായ മൂന്നു ജയങ്ങള്‍ക്കു ശേഷം തകര്‍ന്നടിഞ്ഞ മുംബൈ രണ്ടാം സീസണിലും നിരാശപ്പെടുത്തി. 13 മല്‍സരങ്ങളില്‍ നിന്ന് 13 പോയിന്റാണ് പട്ടികയില്‍ ഏഴാമതുള്ള മുംബൈക്ക് നേടാനായത്.

Next Story
RELATED STORIES
ലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMTആവേശം കൊട്ടിക്കയറി; ഇനി നിശബ്ദ പ്രചാരണം
24 April 2024 12:28 PM GMTഐസിയു പീഡനക്കേസിലെ അതിജീവിത സമരം താത്കാലികമായി അവസാനിപ്പിച്ചു
24 April 2024 11:57 AM GMT