മുംബൈയില്‍ ബഹുനില കെട്ടിടത്തില്‍ തീപ്പിടിത്തം

താനെ: ഭീവണ്ടിയില്‍ അഞ്ചുനില കെട്ടിടത്തിന് തീപിടിച്ചു. ആളപായമില്ല. 66 കുടുംബങ്ങളെ രക്ഷപ്പെടുത്തി. ഇന്നലെ രാവിലെ 7.30ഓടെയാണ് സംഭവം. താഴത്തെ നിലയിലെ വസ്ത്രനിര്‍മാണ യൂനിറ്റിലായിരുന്നു അഗ്നിബാധ. താനെ, കല്യാണ്‍, ഉല്‍ഹാസ് നഗര്‍, ഭീവണ്ടി എന്നിവിടങ്ങളില്‍നിന്നുള്ള ആറു യൂനിറ്റ് ഫയര്‍ഫോഴ്‌സും ദേശീയ ദുരന്തനിവാരണ സേനയും പോലിസും രക്ഷാപ്രവര്‍ത്തനത്തിനു നേതൃത്വം നല്‍കി. ഷോര്‍ട്ട്‌സര്‍ക്യൂട്ടാണ് തീപ്പിടിത്തത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം.
Next Story

RELATED STORIES

Share it