Flash News

മുംബൈയിലെ കൂറ്റന്‍ കെട്ടിടത്തില്‍ തീപ്പിടിത്തം

മുംബൈയിലെ കൂറ്റന്‍ കെട്ടിടത്തില്‍ തീപ്പിടിത്തം
X

മുംബൈ: മുംബൈ നഗരത്തിലെ പ്രഭാദേവിയിലുള്ള അംബര ചുംബിയായ ബ്യൂ മോണ്ടെ കെട്ടിടത്തില്‍ തീപ്പിടിത്തം. ആളപായമുണ്ടായതായി റിപോര്‍ട്ടില്ല.

നൂറോളം പേരെ കെട്ടിടത്തില്‍ നിന്നൊഴിപ്പിച്ചു. കെട്ടിടത്തിന്റെ 33ാം നിലയില്‍ ഉച്ചയ്ക്ക് 2 മണിയോടെയാണ് അഗ്നിബാധയുണ്ടായത്. 15 മിനിറ്റിനകം അഗ്നിശമന സേന സ്ഥലത്തെത്തി. ഫയര്‍ എന്‍ജിനുകള്‍ക്കു പുറമേ അഞ്ച് വാട്ടര്‍ ടാങ്കറുകളും തീകെടുത്താനുള്ള പരിശ്രമത്തിലാണ്.

സിനിമാ താരങ്ങള്‍ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ താമസിക്കുന്ന കെട്ടിടമാണ് ബ്യൂ മോണ്ടെ.
Next Story

RELATED STORIES

Share it