Cricket

മുംബൈക്ക് ബാറ്റിങ് തകര്‍ച്ച; രാജസ്ഥാന് 168 റണ്‍സ് വിജയലക്ഷ്യം

മുംബൈക്ക് ബാറ്റിങ് തകര്‍ച്ച; രാജസ്ഥാന് 168 റണ്‍സ് വിജയലക്ഷ്യം
X

ജയ്പൂര്‍: രാജസ്ഥാന്റെ ബൗളിങ് നിരക്ക് മുന്നില്‍ മുംബൈയുടെ മധ്യനിരക്ക് ചുവടുപിഴച്ചപ്പോള്‍ രാജസ്ഥാന് ജയിക്കാന്‍ 169 റണ്‍സ്. കൂറ്റന്‍ സ്‌കോറിലേക്ക് കുതിച്ച മുംബൈയെ 20 ഓവറില്‍  ഏഴ് വിക്കറ്റിന് 168 എന്ന നിലയിലേക്ക് രാജസ്ഥാന്‍ എറിഞ്ഞിടുകയായിരുന്നു. മുന്‍നിരയുടെ തകര്‍പ്പന്‍ പ്രകടനത്തിന് ശേഷമാണ് മുംബൈ കളി കൈവിട്ടത്.  സൂര്യകുമാര്‍ യാദവ് (72), ഇഷാന്‍ കിഷന്‍ (58) എന്നിവരുടെ അര്‍ധ സെഞ്ച്വറിയാണ് മുംബൈ ഇന്നിങ്‌സിന് കരുത്തായത്. 19ാം ഓവര്‍ എറിയാനെത്തിയ ജോഫ്ര ആര്‍ച്ചര്‍ അഞ്ച് റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റുകള്‍ പിഴുതതാണ് അവസാന ഓവറിലെ മുംബൈയുടെ വെടിക്കെട്ട് ബാറ്റിങിന് തിരിച്ചടിയായത്. ധവാല്‍ കുല്‍ക്കര്‍ണി രണ്ട് വിക്കറ്റും സ്വന്തമാക്കി.
Next Story

RELATED STORIES

Share it