മീ ടൂ കാംപയിന് ആമിറിന്റെ പിന്തുണ

മുംബൈ: മീ ടൂ കാംപയിന് പിന്തുണ അറിയിച്ച് ആമിര്‍ഖാനും ഭാര്യ കിരണ്‍ റാവുവും സുഭാഷ് കപൂറിന്റെ ചിത്രത്തില്‍ നിന്നു പിന്‍മാറി.
സംഗീതജ്ഞന്‍ ഗുല്‍ഷന്‍ കുമാറിന്റെ ജീവിതത്തെ ആസ്പദമാക്കി സുഭാഷ് കപൂര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നിന്നു സഹനിര്‍മാതാവ് എന്ന നിലയില്‍ പിന്‍മാറുകയാണെന്ന് ആമിര്‍ ഖാനും കിരണ്‍ റാവുവും അറിയിച്ചു.
സുഭാഷ് കപൂറിനെതിരേ നടി ഗീതിക ത്യാഗി ലൈംഗികപീഡന പരാതി നല്‍കിയതിനെ തുടര്‍ന്നാണു ചിത്രത്തില്‍ നിന്നു പിന്‍മാറുന്നതായി ഇരുവരും അറിയിച്ചത്.
ലൈംഗികാതിക്രമങ്ങളെ അപലപിക്കുന്നുവെന്നും ആരോപണ വിധേയര്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും ആമിര്‍ ഖാനും കിരണ്‍ റാവുവും പ്രസ്താവനയില്‍ അറിയിച്ചു.
തങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥരോ, കോടതിയോ അല്ലെന്നും പരാതി നിയമവഴിയില്‍ നീങ്ങുന്ന സാഹചര്യത്തില്‍ കുറ്റം തെളിയുന്നതു വരെ സിനിമയില്‍ നിന്ന് മാറിനില്‍ക്കുകയാണെന്നും ഇരുവരും പറഞ്ഞു.
ഇപ്പോള്‍ തുടങ്ങിയിരിക്കുന്ന മീ ടൂ കാംപയിന്‍ ബോളിവുഡിന് ആത്മപരിശോധനയ്ക്കുള്ള അവസരമാണെന്നും സിനിമാ ലോകത്തെ സുരക്ഷിതവും സന്തോഷപ്രദവുമായ ഇടമാക്കി തീര്‍ക്കാന്‍ കലാകാരന്‍മാരെന്ന നിലയില്‍ തങ്ങള്‍ക്കു ബാധ്യതയുണ്ടെന്നും ആമിര്‍ഖാനും ഭാര്യ കിരണ്‍ റാവുവും പറഞ്ഞു.

Next Story

RELATED STORIES

Share it