മീ ടൂ: അര്‍ജുനെതിരേ ശ്രുതി ഹരിഹരന്‍ പരാതി നല്‍കി

ബംഗളൂരു: തമിഴ് നടന്‍ അര്‍ജുനെതിരേ നടി ശ്രുതി ഹരിഹരന്‍ ലൈംഗികാതിക്രമ പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ നടനെതിരേ ബംഗളൂരു കബണ്‍ പാര്‍ക്ക് പോലിസ് കേസെടുത്തു. നേരത്തേ മീ ടൂ കാംപയിന്റെ ഭാഗമായി ശ്രുതി അര്‍ജുനെതിരേ വെളിപ്പെടുത്തല്‍ നടത്തിയിരുന്നു. നടിക്ക് പിന്തുണയുമായി ചലച്ചിത്ര പ്രവര്‍ത്തകര്‍ രംഗത്തുണ്ട്.
രണ്ടു വര്‍ഷത്തിനിടെ അര്‍ജുന്‍ തന്നെ മൂന്നു തവണ ശല്യം ചെയ്തുവെന്ന് ശ്രുതി പോലിസിനു നല്‍കിയ പരാതിയില്‍ പറയുന്നു്. 2015ല്‍ വിസ്മയ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനില്‍ വച്ചാണ് ആദ്യ അനുഭവം. റിഹേഴ്‌സല്‍ സമയത്ത് തന്റെ ശരീരത്തില്‍ തെറ്റായ രീതിയില്‍ സ്പര്‍ശിച്ചുവെന്നും ലൈംഗികാതിക്രമം നടത്തിയെന്നും പരാതിയില്‍ പറയുന്നു. പുതുമുഖമായതിനാലാണ് അന്ന് പരാതിപ്പെടാതിരുന്നത്.
2015 ഡിസംബറില്‍ ദേവനഹള്ളിയിലെ ലൊക്കേഷനില്‍ വച്ചു മുറിയില്‍ ആരുമില്ലെന്നു പറഞ്ഞു തന്നെ ക്ഷണിച്ചുവെന്നും 2016 ജൂലൈ 18ന് യുബി സിറ്റിയില്‍ വച്ചു തന്നെ പിന്നില്‍നിന്നു കെട്ടിപ്പിടിച്ചുവെന്നും ശ്രുതി പരാതിയില്‍ പറയുന്നു.

Next Story

RELATED STORIES

Share it