Kottayam Local

മീസില്‍സ് -റൂബെല്ല വാക്‌സിന്‍ ജില്ലാതല ഉദ്ഘാടനം നാളെ



കോട്ടയം: ദേശീയ രോഗ പ്രതിരോധ പരിപാടിയില്‍ ഉള്‍പ്പെടുത്തി മീസില്‍സ്, റൂബെല്ല തുടങ്ങിയ രോഗങ്ങള്‍ നിര്‍മാര്‍ജനം ചെയ്യുന്നതിനായുള്ള എം ആര്‍ പ്രതിരോധ ചികില്‍സാ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം  നാളെ  നടക്കും. മൗണ്ട് കാര്‍മല്‍ ഗേള്‍സ് ഹൈസ്‌കൂളില്‍ രാവിലെ 10.30ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ ഉദ്ഘാടനം നിര്‍വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സഖറിയാസ് കുതിരവേലി അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ കലക്ടര്‍ ഡോ. ബി എസ് തിരുമേനി മുഖ്യപ്രഭാഷണം നടത്തും. നഗരസഭാ ചെയര്‍പേഴ്‌സണ്‍ പി ആര്‍ സോന സന്ദേശം നല്‍കും. ചലച്ചിത്രതാരം മിയ ചടങ്ങില്‍ മുഖ്യാതിഥി ആയിരിക്കും. ഒമ്പതുമാസം മുതല്‍ 15 വയസ്സു വരെയുള്ള കുട്ടികള്‍ക്ക് ഒറ്റത്തവണയായിട്ടാണ് വാക്‌സിന്‍ കുത്തിവയ്പ്പ് നല്‍കുന്നത്. പ്രതിരോധ ചികില്‍സാ പരിപാടിയുമായി എല്ലാവരും സഹകരിക്കണമെന്നും വിരുദ്ധപ്രചാരണങ്ങള്‍ക്ക് ഇരയാവരുതെന്നും ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. ജേക്കബ് വര്‍ഗീസ് അറിയിച്ചു.
Next Story

RELATED STORIES

Share it