Kollam Local

മീസില്‍സ്-റൂബെല്ലാ വാക്‌സിന്‍ ജൂലൈ 31 മുതല്‍ നല്‍കും: ജില്ലാ മെഡിക്കല്‍ ഓഫിസര്‍



കൊല്ലം: സംസ്ഥാനത്തെ ഒന്‍പതു മാസം മുതല്‍ 15 വയസുവരെ പ്രായമുള്ള എല്ലാ കുട്ടികള്‍ക്കും ജൂലൈ 31 മുതല്‍ മീസില്‍സ്-റൂബെല്ലാ വാക്‌സിന്‍ നല്‍കും. അഞ്ചാംപനി, ജര്‍മന്‍  മീസില്‍സ് രോഗങ്ങള്‍ക്കെതിരേ ഒറ്റ ഡോസ് വാക്‌സിന്‍ നല്‍കണമെന്നുള്ള ലോകാരോഗ്യ സംഘടനയുടെ നിര്‍ദേശത്തിന് അനുസൃതമായാണ് ഇത് നടപ്പാക്കുന്നതെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു.—ജില്ലയില്‍ ഹൈസ്‌കൂള്‍തലം വരെയുള്ള സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ് സ്‌കൂളുകളിലും അങ്കണവാടികളിലും സബ് സെന്ററുകളിലും കുട്ടികള്‍ക്ക് എം ആര്‍ വാക്‌സിന്‍ നല്‍കും. ജില്ലയിലെ ഒന്‍പതു മാസം മുതല്‍ 15 വയസുവരെ പ്രായമുള്ള എല്ലാ കുട്ടികള്‍ക്കും വാക്‌സിന്‍ ലഭിച്ചൂവെന്ന് ഉറപ്പുവരുത്തുന്നതിനായി വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെയും സംഘടനകളുടെയും ഏകോപന സമിതി യോഗം ഇന്ന് ഉച്ചകഴിഞ്ഞ് 2.30ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ കൂടുമെന്ന് ഡിഎംഒ ഡോ. വി വി ഷേര്‍ളി അറിയിച്ചു.—
Next Story

RELATED STORIES

Share it