wayanad local

മീസില്‍സ്-റുബെല്ല ജില്ലാതല കാംപയിന്‍ ഉദ്ഘാടനം ചെയ്തു



കല്‍പ്പറ്റ: മീസില്‍സ്-റൂബെല്ല കാംപയിന്റെ ജില്ലാതല ഉദ്ഘാടനം ലക്കിടി ഗവ. എല്‍പി സ്‌കൂളില്‍ സി കെ ശശീന്ദ്രന്‍ എംഎല്‍എ നിര്‍വഹിച്ചു. വാക്‌സിനേഷനെതിരേ എത്ര പ്രചാരണങ്ങളുണ്ടായാലും അതെല്ലാം അവഗണിച്ച് മീസില്‍സ്, റൂബെല്ല എന്നീ രോഗങ്ങളുടെ കെടുതികളില്‍ നിന്ന് കുട്ടികളെ രക്ഷിക്കാന്‍ എംആര്‍ വാക്‌സിന്‍ നല്‍കണമെന്ന് എംഎല്‍എ പറഞ്ഞു. 9 മാസം മുതല്‍ 15 വയസ്സു വരെയുള്ള കുട്ടികള്‍ക്കാണ് വാക്‌സിനേഷന്‍ നല്‍കേണ്ടത്. ചടങ്ങില്‍ വൈത്തിരി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് വി ഉഷാകുമാരി അധ്യക്ഷത വഹിച്ചു. ഒക്ടോബര്‍ മൂന്നുമുതല്‍ നവംബര്‍ മൂന്നുവരെ വാക്‌സിനേഷന്‍ പരിപാടി നടക്കും. ഡിഎംഒ ഇന്‍ ചാര്‍ജ്  ഡോ. വി ജിതേഷ് വിഷയമവതരിപ്പിച്ചു. ആരോഗ്യപ്രവര്‍ത്തകര്‍, ആശാപ്രവര്‍ത്തകര്‍, ഓറിയന്റല്‍ കോളജ് വിദ്യാര്‍ഥികള്‍ എന്നിവരുടെ നേതൃത്വത്തില്‍ ചുരം വ്യൂ പോയിന്റിലേക്ക് ബോധവല്‍ക്കരണ റാലിയും ബലൂണ്‍ പറത്തലും നടത്തി. കല്‍പ്പറ്റ ബുള്ളറ്റ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ റാലിയും വയനാട് ഫോക്‌സിന്റെ ആഭിമുഖ്യത്തില്‍ വൈത്തിരി, കല്‍പ്പറ്റ, പനമരം ടൗണുകളില്‍ ബോധവല്‍ക്കരണ കലാജാഥയും നടന്നു. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ എം ബാബുരാജ് സന്ദേശം നല്‍കി. ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ബി അഭിലാഷ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഗ്രാമപ്പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഡോളി ജോസ്, ബ്ലോക്ക് പഞ്ചായത്ത് മെംബര്‍ ഉഷ തമ്പി, ഡെപ്യൂട്ടി ഡിഎംഒ ഡോ. കെ സന്തോഷ്, വൈത്തിരി താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. റഷീദ്, കെജിഎംഒഎ പ്രസിഡന്റ് ഡോ. വിജേഷ്, സുഗന്ധഗിരി പിഎച്ച്‌സി മെഡിക്കല്‍ ഓഫിസര്‍ ഡോ. എം ദിവ്യ, ഡെപ്യൂട്ടി ജില്ലാ മാസ് മീഡിയ ഓഫിസര്‍ ജാഫര്‍, ജിഎല്‍പി സ്‌കൂള്‍ ഹെഡ്മിസ്ട്രസ് പി കെ പ്രസന്ന, പിടിഎ പ്രസിഡന്റ് പി പ്രതീഷ്‌കുമാര്‍, ജില്ലാ ആര്‍സിഎച്ച് ഓഫിസര്‍ ഡോ. പി ദിനീഷ്., ജില്ലാ മാസ് മീഡിയ ഓഫിസര്‍ കെ ഇബ്രാഹീം സംസാരിച്ചു. പനമരം പഞ്ചായത്ത് തല മീസില്‍സ്-റൂബെല്ല കാംപയിന്‍ പള്ളിക്കുന്ന് ആര്‍സിയുപി സ്‌കൂളില്‍ പഞ്ചായത്ത് പ്രസിഡന്റ് സീന സാജന്‍ ഉദ്ഘാടനം ചെയ്തു. പനമരം പിഎച്ച്‌സി മെഡിക്കല്‍ ഓഫിസര്‍ ഡോ. ഷീജ ബോധവല്‍ക്കരണ ക്ലാസെടുത്തു. പിടിഎ പ്രസിഡന്റ് എന്‍ വി സെബാസ്റ്റ്യന്‍, ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ റോഷ്‌നി, ഹമീദ്, ഉഷാകുമാരി, സിന്ധു ആന്റണി സംസാരിച്ചു.
Next Story

RELATED STORIES

Share it