Flash News

മീശവച്ചതിന് ദലിത് യുവാക്കള്‍ക്ക് മര്‍ദനം

മീശവച്ചതിന് ദലിത് യുവാക്കള്‍ക്ക് മര്‍ദനം
X

ഗാന്ധിനഗര്‍: മീശവച്ചതിന് ദലിത് യുവാക്കള്‍ക്ക് മേല്‍ജാതിക്കാരുടെ മര്‍ദനം. ഗുജറാത്തിലെ ഗാന്ധിനഗറിന് സമീപമാണ് സംഭവം. നിയമ വിദ്യാര്‍ത്ഥികളായ കൃനാല്‍ മഹേരി, പീയുഷ് പര്‍മാര്‍ എന്നിവര്‍ക്കാണ് മേല്‍ജാതിക്കാരുടെ മര്‍ദനമേറ്റത്. വെള്ളിയാഴ്ച്ച രാത്രി രോഹിത് വാസിലുള്ള ദലിത് സുഹൃത്തിനെ കാണാനെത്തിയതായിരുന്നു കൃനാല്‍. മീശവച്ചാല്‍ രജപുത്രനാവില്ലെന്ന് പറഞ്ഞ് ദര്‍ബാര്‍ സമുദായത്തില്‍ പെട്ട മൂന്നംഗ സംഘം യുവാക്കളെ മര്‍ദിക്കുകയായിരുന്നു. പരിക്കേറ്റ ഇവരെ ഗാന്ധി നഗറിലുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Next Story

RELATED STORIES

Share it